ഡൈ-എഥിലീൻ ഗ്ലൈക്കോളിൻ്റെ അമിത അളവ് കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഇന്ത്യയിലെ മൂന്ന് കഫ് സിറപ്പുകൾ നിരോധിച്ചു.
ശ്രീശൻ ഫാർമസ്യൂട്ടിക്കലിൻ്റെ കോൾഡ്രിഫ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിൽ നിന്നുള്ള റെസ്പിഫ്രഷ് ടിആർ, ഷേപ്പ് ഫാർമയുടെ റീലൈഫ് എന്നിവയാണ് നിരോധിച്ചത്.
ചുമക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ, സെൻഡ്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനോട് കേന്ദ്ര സർക്കാർ ഏജൻസി വ്യക്തത തേടിയിരുന്നു. വിഷവസ്തു അടങ്ങിയ മരുന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്തോ എന്ന് പരിശോധന നടത്തിയിരുന്നു. മരുന്നുകൾ കയറ്റുമതി ചെയ്തില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലിൽ തെളിഞ്ഞു. ഒക്ടോബർ 8 ന് ഡൈ-എഥിലീൻ ഗ്ലൈക്കോളിൻ്റെ അമിത അളവ് മൂന്ന് ഇന്ത്യൻ മരുന്നുകളിൽ കണ്ടെത്തിയതായി സെൻഡ്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ലോകാരോഗ്യ സംഘടനക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിവരം സ്ഥരീകരിച്ച ശേഷമാണ് ലോകാരോഗ്യ സംഘടന മരുന്നുകൾ നിരോധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









