ഇന്ത്യയിൽ ആയുർവേദം വീണ്ടും വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ആയുർവേദത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന പേരുകളിൽ ഒന്ന് പതഞ്ജലിയാണ്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വീടുകളിൽ നിങ്ങൾക്ക് പതഞ്ജലി ഉൽപ്പന്നങ്ങൾ കാണാൻ സാധിക്കും. അത് ചിലപ്പോൾ അടുക്കളയിലാകാം അല്ലെ ങ്കിൽ ബാത്ത്റൂമിലും. ഇവ ഇപ്പോൾ കേവലം ഉൽപ്പന്നങ്ങൾ മാത്രമല്ല ജനങ്ങളുടെ വിശ്വാസത്തിൻ്റെ പ്രതീകമായി തന്നെ മാറിയിരിക്കുകയാണ്.
Also Read: പതഞ്ജലി ആയുർവേദ ചികിത്സാരീതികൾ ജനജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ?
നമ്മുടെ പ്രാചീന ഭാരതീയ വിജ്ഞാനത്തിൽ അധിഷ്ഠിതമായ ആ ആത്മവിശ്വാസം. പതഞ്ജലിയുടെ വിജയം അതിൻ്റെ ഉൽപ്പന്നങ്ങൾ കൊണ്ട് മാത്രമല്ല. ഈ ഉൽപ്പന്നങ്ങൾ വാങ്ങുകയും അതിലൂടെ അവരുടെ ജീവിതത്തിൽ ഒരു മാറ്റം കാണുകയും ചെയ്ത ദശലക്ഷക്കണക്കിന് ആളുകളുടെ അനുഭവവും കാരണമാണ്.
പതഞ്ജലി ഉപഭോക്തൃ കഥകൾ ആയുർവേദത്തിൻ്റെ യഥാർത്ഥ ശക്തി ഉയർത്തിക്കാട്ടുന്നത് എങ്ങനെ?
പതഞ്‌ജലി അത്തരത്തിലുള്ള ഒരു വിപണിയെ തിരിച്ചറിഞ്ഞു അതിനെ പല വൻകിട കമ്പനികൾ വരെ അവഗണിച്ചിരുന്നു. പ്രകൃതിദത്തവും ആരോഗ്യപരവുമായ ഉൽപ്പന്നങ്ങളുടെ വിപണി. ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായി പ്രത്യേകിച്ചും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുടെ വർദ്ധനവോടെ. പല കമ്പനികളും വർഷങ്ങളായി ആയുർവേദ വിഭാഗത്തിൽ ഉണ്ടായിരുന്നുവെങ്കിലും അവയ്ക്കൊന്നും പതഞ്ജലി ചെയ്തതുപോലെ ഈ വിപണിയെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ്.
സൗന്ദര്യ ബ്ലോഗർമാർക്കിടയിൽ പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ ക്രെയ്‌സ്
ന്യൂഡൽഹിയിൽ നിന്നുള്ള ബ്യൂട്ടി ബ്ലോഗർ അനാമിക സുരേക വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാൻ തീരുമാനിച്ചു. അവർ ദി ബോഡി ഷോപ്പ്, ലാക്‌മേ തുടങ്ങിയ ബ്രാൻഡുകൾ ഉപേക്ഷിച്ച് പതഞ്ജലിയുടെ കറ്റാർ വാഴ ജെൽ പരീക്ഷിച്ചു നോക്കുകയും അതിൻ്റെ ആരാധികയായി മാറുകയുമായിരുന്നു. പതഞ്ജലിയുടെ കെമിക്കൽ രഹിത ആയുർവേദ ഉൽപന്നങ്ങളെക്കുറിച്ച് ആയിരക്കണക്കിന് വായനക്കാർ തന്നോട് ഉപദേശം ചോദിക്കും വിധം ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ ബ്രാൻഡ് ഇത്രയ്ക്കും പ്രശസ്തമാകുമെന്ന് അന്ന് അവർ കരുതിയില്ല.
ഇന്ന് പലരും പതഞ്ജലി ഉൽപ്പന്നങ്ങളെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ YouTube-ൽ പങ്കുവെക്കുന്നു. ചിലർ പ്രശംസിക്കുകയും ചിലർ വിമർശിക്കുകയും ചെയ്യാറുണ്ട്. ലളിതമായ പാക്കേജിംഗും തദ്ദേശീയ ചേരുവകളും ഉപയോഗിച്ച് വൻകിട വിദേശ ബ്രാൻഡുകൾ പലപ്പോഴും ആധിപത്യം പുലർത്തുന്ന ന്യൂ ജനറേഷൻ ബ്യൂട്ടി ബ്ലോഗുകളിൽ പോലും പതഞ്ജലി സ്ഥാനം നേടുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം.
പതഞ്ജലി സ്റ്റോറിൻ്റെ അനുഭവം
പതഞ്ജലിയുടെ സ്റ്റോറിൽ പോകുന്നത് വെറും ഷോപ്പിംഗ് മാത്രമല്ല കേട്ടോ അതൊരു മികച്ച അനുഭവം കൂടിയാണ്. പതഞ്ജലി സ്റ്റോറിൽ പോകുമ്പോൾ ആദ്യം കാണുന്നത് ബാബാ രാംദേവിൻ്റെ ഫോട്ടോ പതിച്ച പച്ച ബോർഡാണ്. അത് പുതുമയുടെയും പ്രകൃതിദത്ത നന്മയുടെയും വികാരം ഉണർത്തുന്നു. കടയ്ക്കുള്ളിലെ അന്തരീക്ഷവും വ്യത്യസ്തമാണ്. കൗണ്ടറിനു പിന്നിൽ ജാറുകളിൽ ഔഷധസസ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അവയുടെ മുകളിൽ ഹിന്ദിയിലുള്ള ലേബലുകൾ ഉണ്ടായിരിക്കും അത് കണ്ടാൽ കമ്പ്യൂട്ടറിലൂടെ സൃഷ്‌ടിച്ചതായി തോന്നില്ല പകരം ആരോ കൈകൊണ്ട് എഴുതിയതായി തോന്നും. ഔഷധ സസ്യങ്ങളുടെയും ഉൽപന്നങ്ങളുടെയും സുഗന്ധം എല്ലാം കൂടിച്ചേർന്ന് ഒരു കഥ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
നിരവധി ഉപഭോക്താക്കൾ ഡോക്ടറുടെ കുറിപ്പടിയുമായും വരാറുണ്ട്. സ്റ്റോറിലും ഒരു ആയുർവേദ ഡോക്ടർ ഉണ്ടാകും അവർ ഫീസ് വാങ്ങാതെ രോഗിയുടെ അസുഖമനുസരിച്ചു പതഞ്ജലി ആയുർവേദ ഉൽപന്നങ്ങൾ ശുപാർശ ചെയ്യും. ഇതിൽ നിന്നും നമുക്ക് മനസിലാകും ഇത് കേവലം ലാഭമുണ്ടാക്കുന്ന ഒരു ഷോപ്പ് മാത്രമല്ല മറിച്ച് ഉപഭോക്താക്കളെ ശരിക്കും പരിപാലിക്കുകയും കെമിക്കൽ രഹിത ആയുർവേദ ഉൽപ്പന്നങ്ങൾ നൽകുമെന്ന വാഗ്ദാനം പാലിക്കുകയും ചെയ്യുന്ന സ്ഥലമാണെന്ന്.









