Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ തിരിച്ചടിക്ക് ഈ പേര് വന്നതെങ്ങനെ?

Operation Sindoor: ഇന്ത്യൻ ആർമി ദൗത്യത്തിന്റെ പേരിന് പിന്നിലെ കഥ

Written by - Zee Malayalam News Desk | Last Updated : May 7, 2025, 11:22 AM IST
  • പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്നാണ് പേരിട്ടത്.
  • ദൗത്യത്തിന്റെ പേര് വെളിപ്പെടുത്തി സൈന്യം പങ്കുവെച്ച ചിത്രത്തിൽ ചിതറിതെറിച്ച സിന്ദൂരത്തിന്റെ ചിത്രവുമാണ് നൽകിയിരിക്കുന്നത്
Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ തിരിച്ചടിക്ക് ഈ പേര് വന്നതെങ്ങനെ?

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്നാണ് പേരിട്ടത്. ദൗത്യത്തിന്റെ പേര് വെളിപ്പെടുത്തി സൈന്യം പങ്കുവെച്ച ചിത്രത്തിൽ ചിതറിതെറിച്ച സിന്ദൂരത്തിന്റെ ചിത്രവുമാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകൾ പരമ്പരാഗതമായി സിന്ദൂരം അണിയാറുണ്ട്. ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റെയും പ്രതീകമായാണ് വിവാഹിതരായ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരമണിയുന്നത്.

Add Zee News as a Preferred Source

ഇതിനെ പ്രതീകമാക്കിയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ വിധവകളായ സ്ത്രീകളോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായാണിത്. കൂടാതെ പോരാളികളായി ഇറങ്ങുന്നവരും നെറ്റിയിൽ ചുവന്ന സിന്ദൂരം അണിയാറുണ്ട്.

പഹൽഗാമിൽ 26 പേരാണ് ഭീകരരുടെ ആക്രമണത്തിന് ഇരയായത്. ഭീകരാക്രമണം കഴിഞ്ഞ് 15 ദിവസം പിന്നിടുമ്പോഴാണ് പാകിസ്ഥാന് ഇന്തയയുടെ തിരിച്ചടി നേരിടേണ്ടി വന്നത്. പാകിസ്ഥാനിലെ 9 ഭൂകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ഇന്ന് പുലർച്ചെ 1:44നാണ് ഇന്ത്യയുടെ മിസൈൽ ആക്രമണം. ലഷ്കർ ഇ ത്വയിബയുടേയും ജയുഹമ്മദിന്റെയും കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News