)
ആരോഗ്യ സംരക്ഷണത്തിനായി പ്രകൃതിദത്തവും സുരക്ഷിതവുമായ വഴികൾ തേടുന്നവരാണ് ഇന്ന് മിക്കവരും. ഇതിൽ ഇന്നത്തെ കാലത്തിന് അനുയോജ്യമായ രീതിയിൽ പരമ്പരാഗത രോഗശാന്തി വാഗ്ദാനം ചെയ്യുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയാണ് പതഞ്ജലി ആയുർവേദ മരുന്നുകൾ. പതഞ്ജലി, ആയുർവേദത്തിന്റെ വേരുകൾ നിലനിർത്തുക മാത്രമല്ല, മറിച്ച് ഇന്നത്തെ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ അതിനെ മാറ്റിയെടുക്കുകയും ചെയ്തിരിക്കുന്നു.
പൂർണ്ണമായ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി തലമുറകളായി കുടുംബങ്ങൾ പതഞ്ജലിയുടെ മരുന്നുകളെ വിശ്വസിക്കുന്നതിന്റെ കാരണം എന്താണെന്ന് നോക്കാം.
പ്രകൃതിദത്തവും സുരക്ഷിതവുമായ ചേരുവകൾ കൊണ്ട് നിർമ്മിച്ചത്
പ്രകൃതിദത്തവും സുരക്ഷിതവുമായ ചേരുവകളുടെ ഉപയോഗമാണ് പതഞ്ജലിയുടെ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. ഹാനികരമായ രാസവസ്തുക്കൾ ഒഴിവാക്കി സുരക്ഷിതമായ ചേരുവകൾ ചേർത്താണ് കമ്പനിയുടെ മരുന്നുകളും മറ്റ് ആരോഗ്യസംരക്ഷണ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നത്. കാലാകാലങ്ങളായി പരീക്ഷിച്ച ഔഷധസസ്യങ്ങളും ആയുർവേദ സൂത്രവാക്യങ്ങളുമാണ് ഇവിടെ ഉപയോഗിക്കുന്നത്.
അശ്വഗന്ധ, ഗിലോയ്, തുളസി, ത്രിഫല തുടങ്ങിയ ചേരുവകൾ മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. ഈ ഔഷധസസ്യങ്ങൾ രോഗപ്രതിരോധശേഷി, ദഹനം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരുകേട്ടതാണ്. ഇത് ആളുകൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ചേരുവകളാണ് ആണ് ഉപയോഗിക്കുന്നത് എന്ന ആത്മവിശ്വാസം നൽകുന്നു.
പുരാതന പാരമ്പര്യങ്ങൾക്ക് പുനർജീവൻ നൽകുന്നു
ശരീരവും മനസ്സും ആത്മാവും തമ്മിലുള്ള സന്തുലിതാവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുരാതന ചികിത്സാരീതിയാണ് ആയുർവേദം. ഈ പുരാതന ജ്ഞാനം ഇന്നത്തെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കുകയാണ് പതഞ്ജലി ചെയ്യുന്നത്. പ്രകൃതിദത്തമായ രീതിയിൽ രോഗം ചികിത്സിക്കുക മാത്രമല്ല, അത് തടയാനും സഹായിക്കുക എന്നതാണ് പതഞ്ജലിയുടെ ലക്ഷ്യം.
പഴയ ആയുർവേദ പാരമ്പര്യങ്ങളെ ഇന്നത്തെ ജീവിതശൈലിയുമായി ബന്ധിപ്പിക്കുന്നതിലൂടെ, പതഞ്ജലി വെറുമൊരു ബ്രാൻഡ് എന്നതിനപ്പുറത്തേക്ക് വളർന്നിരിക്കുകയാണ്. ഇന്ന് ആരോഗ്യസംരക്ഷണത്തിൽ പലരുടെയും വിശ്വസ്ത ബ്രാൻഡായി മാറിയിരിക്കുകയാണ്.
ഇന്ത്യൻ കുടുംബങ്ങൾക്കിടയിലെ വിശ്വാസം
ഉയർന്ന ഗുണമേന്മയും മികച്ച ഫലങ്ങളും നൽകുന്നതിനാൽ വർഷങ്ങളായി പതഞ്ജലിക്ക് ആളുകൾക്കിടയിൽ വിശ്വാസം നേടിടെയുക്കാനായിട്ടുണ്ട്. അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോലും എളുപ്പത്തിൽ ലഭ്യമാണ്. സാധാരണക്കാരന് പോലും താങ്ങാനാവുന്ന വിലയും പതഞ്ജലി ഉൽപ്പന്നങ്ങളെ ദൈനംദിന ഉപയോഗത്തിന് പ്രായോഗികമായ ഒന്നാക്കി മാറ്റുന്നു.
എല്ലാ പ്രായക്കാർക്കും അനുയോജ്യമായ നിരവധി ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ പതഞ്ജലി വാഗ്ദാനം ചെയ്യുന്നു. ഹെർബൽ ടാബ്ലെറ്റുകൾ മുതൽ ദഹനത്തിനുള്ള ടോണിക്കുകളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ഉൽപ്പന്നങ്ങളും വരെ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ മിക്ക കുടുംബങ്ങളും ഇപ്പോൾ പതഞ്ജലിയുടെ ഉൽപ്പന്നങ്ങളെ ഇഷ്ടപ്പെടുന്നവരാണ്. കാരണം അവ പ്രകൃതിദത്തവും വിശ്വസനീയവും ഇന്ത്യയിൽ നിർമ്മിച്ചതുമാണ്.
പോസിറ്റീവായിട്ടുള്ള ഉപഭോക്തൃ അനുഭവങ്ങളും മൗത്ത്-ടു-മൗത്ത് ഫീഡ്ബാക്കും ബ്രാൻഡിനെ അതിവേഗം വളരാൻ സഹായിച്ചു. ഇന്ന്, മിക്കവാറും എല്ലാ ഇന്ത്യൻ വീടുകളിലും പതഞ്ജലി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ പുരാതന ആയുർവേദ വൈദ്യശാസ്ത്രത്തിന് ആധുനിക കാലത്തും വലിയ മൂല്യമുണ്ടെന്ന് പതഞ്ജലി തെളിയിച്ചിരിക്കുകയാണ്. പ്രകൃതിദത്ത ചേരുവകൾ, സുരക്ഷിതമായ ചികിത്സാരീതികൾ, പരമ്പരാഗത അറിവ് എന്നിവയാണ് ഇവർ പിന്തുടരുന്നത്. തലമുറകളായി ആരോഗ്യത്തിലും സൗഖ്യത്തിലും വിശ്വസനീയമായ ഒരു പേരായി പതഞ്ജലി തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.