വിവാഹത്തിന്‍റെ മൂന്നാം വര്‍ഷം കാമുകിയെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കി ഭാര്യ!

ഇങ്ങനെയും ഒരു ഭാര്യ...!!  3  വര്‍ഷത്തെ ദാമ്പത്യത്തിന്ശേഷം  കാമുകിയെ വിവാഹം കഴിക്കാന്‍ ഭര്‍ത്താവിന് അനുമതി നല്‍കിയിരിയ്ക്കുകയാണ്  ഈ  യുവതി

Last Updated : Nov 9, 2020, 09:46 PM IST
  • 3 വര്‍ഷത്തെ ദാമ്പത്യത്തിന്ശേഷം കാമുകിയെ വിവാഹം കഴിക്കാന്‍ ഭര്‍ത്താവിന് അനുമതി നല്‍കിയിരിയ്ക്കുകയാണ് യുവതി
വിവാഹത്തിന്‍റെ മൂന്നാം  വര്‍ഷം കാമുകിയെ വിവാഹം കഴിക്കാന്‍  അനുമതി നല്‍കി ഭാര്യ!

Bhopal: ഇങ്ങനെയും ഒരു ഭാര്യ...!!  3  വര്‍ഷത്തെ ദാമ്പത്യത്തിന്ശേഷം  കാമുകിയെ വിവാഹം കഴിക്കാന്‍ ഭര്‍ത്താവിന് അനുമതി നല്‍കിയിരിയ്ക്കുകയാണ്  ഈ  യുവതി

മധ്യപ്രദേശിലെ  ഭോപ്പാലിലാണ്  സംഭവം.   ഒരേസമയം ഭാര്യയെയും കാമുകിയെയും  കൈവിടാന്‍ തയ്യാറാകാത്ത  മന:സ്ഥിതിയായിരുന്നു യുവാവിന്‍റേത്. എന്നാല്‍,  ഇതിന് പരിഹാരം കാണിച്ചു കൊടുത്തത് ഭാര്യയാണ്. വിവാഹമോചനത്തിന് ഒരു വൈമനസ്യവും കൂടാതെ അവര്‍ തയ്യാറാകുകയായിരുന്നു. 

'ഇരുവരുമായും ദാമ്പത്യബന്ധത്തിലേര്‍പ്പെടാന്‍ യുവാവ്‌  ആഗ്രഹിച്ചു. ഇത് നിയമപരമായി സാധ്യമല്ല.  പക്ഷേ, ഭാര്യ വളരെ പക്വതയുള്ളവളാണ്, അവള്‍ വിവാഹമോചനം നേടി കാമുകിയെ വിവാഹം കഴിക്കാന്‍ സഹായിച്ചു,' കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ ഉദ്ധരിച്ച്‌ ANI പറഞ്ഞു. 

3 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം കാമുകിയെ വിവാഹം കഴിക്കാന്‍ ഭര്‍ത്താവിനെ അനുവദിച്ച യുവതിയ്ക്ക്  സോഷ്യല്‍ മീഡിയയില്‍  അഭിനന്ദന പ്രവാഹമാണ്.  

Also read: ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം, മോശമായി പെരുമാറാന്‍ പാടില്ല, DGP ലോക്‌നാഥ് ബെഹ്‌റ

ഭര്‍ത്താവിന്‍റെ  വിവാഹേതര ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞ ശേഷമാണ് യുവതി വിവാഹമോചനത്തിന് തീരുമാനമെടുത്തത്. ഭര്‍ത്താവിനുവേണ്ടി ഭാര്യയുടെ 'ത്യാഗ'ത്തെ പ്രശംസിച്ചവരും ഒപ്പം യുവാവിനെ വിമര്‍ശിച്ചവരും ഏറെയാണ്...

 

Trending News