ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തിയെന്ന് വിക്കിലീക്സിന്‍റെ വെളിപ്പെടുത്തല്‍

ഇന്ത്യയിലെ പൗരന്‍മാരുടെ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാറിന് വേണ്ടി ശേഖരിച്ച വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ചോര്‍ത്തിയെന്ന് വിക്കിലീക്സിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിക്കിലീക്സ് പുറത്ത് വിട്ടത്.

Last Updated : Aug 26, 2017, 11:36 AM IST
ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തിയെന്ന് വിക്കിലീക്സിന്‍റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പൗരന്‍മാരുടെ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാറിന് വേണ്ടി ശേഖരിച്ച വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ചോര്‍ത്തിയെന്ന് വിക്കിലീക്സിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിക്കിലീക്സ് പുറത്ത് വിട്ടത്.

ബയോമെട്രിക് സംവിധാനത്തിലുള്ള ആധാര്‍ കാര്‍ഡ്‌ വിവരങ്ങള്‍ അമേരിക്കന്‍ ഐ.റ്റി കമ്പനിയായ ക്രോസ് മാച്ച്‌ ടെക്നോളജീസിലൂടെ സി.ഐ.എ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ആധാര്‍ കാര്‍ഡിന്‍റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നത് ക്രോസ് മാച്ച്‌ ടെക്നോളജീ ആണെന്നത് റിപ്പോര്‍ട്ടിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തിയതായി വിക്കിലീക്സ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ അധികൃതര്‍ നിഷേധിച്ചു. 

വിക്കിലീക്സിന്‍റെ റിപ്പോര്‍ട്ടിന് യാതൊരു ആധികാരികതയുമില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം അത് എന്‍ക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുന്നതെന്നും ഇത്തരം വിവരങ്ങള്‍ ചോര്‍ത്തുന്നത് അസാധ്യമാണെന്നുമാണ് യു.ഐ.ഡി അധികൃതരുടെ വാദം.

Trending News