close

News WrapGet Handpicked Stories from our editors directly to your mailbox

രാജ്യത്തിനുവേണ്ടി വലുതും ശക്തവുമായ തീരുമാനങ്ങൾ എടുക്കുന്നത് തുടരു൦...

രാജ്യ താത്പര്യത്തിനായി വലുതും ശക്തവുമായ തീരുമാനങ്ങൾ എടുക്കുന്നത് തുടരുമെന്ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബിജെപിയുടെ സ്റ്റാര്‍ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി!!

Sheeba George | Updated: Oct 15, 2019, 05:32 PM IST
രാജ്യത്തിനുവേണ്ടി വലുതും ശക്തവുമായ തീരുമാനങ്ങൾ എടുക്കുന്നത് തുടരു൦...

കുരുക്ഷേത്ര: രാജ്യ താത്പര്യത്തിനായി വലുതും ശക്തവുമായ തീരുമാനങ്ങൾ എടുക്കുന്നത് തുടരുമെന്ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബിജെപിയുടെ സ്റ്റാര്‍ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി!!

കുരുക്ഷേത്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവേ ആണ് പ്രധാനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

പ്രധാനമന്ത്രിയുടെ പ്രസംഗം ഒരുതരത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിനെതിരെ വാക്കുകള്‍കൊണ്ടുള്ള യുദ്ധമായിരുന്നു.

'ദസറദിവസം ഇന്ത്യയ്ക്ക് ഫ്രാൻസിൽ നിന്ന് ആദ്യത്തെ റാഫേൽ യുദ്ധവിമാനം ലഭിച്ചു. നിങ്ങൾക്ക് ഇക്കാര്യത്തില്‍ സന്തോഷമില്ലേ? നമ്മുടെ രാജ്യത്തിന്‍റെ ശക്തി വർദ്ധിക്കുമ്പോൾ നമുക്ക് വളരെ അഭിമാനവും സന്തോഷവും തോന്നുന്നു. എന്തുകൊണ്ടാണ് എന്നറിയില്ല, രാജ്യത്തെ ജനങ്ങൾ സന്തുഷ്ടരാകുമ്പോൾ കോൺഗ്രസ് കൂടുതല്‍ അസ്വസ്ഥരാകുന്നു', മോദി പറഞ്ഞു.

ഹരിയാനയില്‍ നടന്ന മറ്റൊരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മുഖ്യ പ്രചാരണ വിഷയമാക്കിയത് ബേട്ടി ബചാവോ, ബേട്ടി പഠാവോ മുദ്രാവാക്യമായിരുന്നു. തന്‍റെ പ്രസംഗത്തിലുടനീളം ഹരിയാനയിലെ പെണ്‍കുട്ടികളെ പ്രശംസിക്കാനും മോദി മറന്നില്ല. 

ബിജെപി വീണ്ടും ഹരിയാനയില്‍ അധികാരത്തില്‍ എത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് മോദി പറഞ്ഞു. രണ്ട് ദിവസം ഹരിയാനയില്‍ ചിലവഴിച്ച തനിക്ക് വോട്ടര്‍മാരുടെ പ്രവണത വ്യക്തമായി മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.