രാജ്യത്തെ CAA വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പ്രധാനമന്ത്രി

ഡല്‍ഹി നിയമസഭാതെരെഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്.ഡല്‍ഹിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി,ആദ്യമായി ഷഹീന്‍ ബാഗ് സമരത്തിലും പ്രതികരിച്ചു.ഷഹീന്‍ ബാഗ് സമരത്തില്‍ രാഷ്ട്രീയ മുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഡല്‍ഹിയെ കീഴ്പെടുത്താന്‍ ആരാജകവാദികളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

Last Updated : Feb 3, 2020, 06:37 PM IST
  • ഇന്നത്തെ ഷഹീന്‍ ബാഗ് നാളെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.സമരങ്ങള്‍ക്ക് പിന്നിലെ ഗൂഡാലോചന അവസാനിപ്പിക്കാന്‍ സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രതിഷേധങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചത്.ജാമിയയിലേയും ഷഹീന്‍ബാഗിലെയും സമരങ്ങള്‍ യാദൃശ്ചികമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.ഇതിന് പിന്നില്‍ രാജ്യത്തെ വിഭജിക്കണമെന്ന ഗൂഡാലോചനയുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു.
രാജ്യത്തെ CAA വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാതെരെഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്.ഡല്‍ഹിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി,ആദ്യമായി ഷഹീന്‍ ബാഗ് സമരത്തിലും പ്രതികരിച്ചു.ഷഹീന്‍ ബാഗ് സമരത്തില്‍ രാഷ്ട്രീയ മുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഡല്‍ഹിയെ കീഴ്പെടുത്താന്‍ ആരാജകവാദികളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

ഇന്നത്തെ ഷഹീന്‍ ബാഗ് നാളെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.സമരങ്ങള്‍ക്ക് പിന്നിലെ ഗൂഡാലോചന അവസാനിപ്പിക്കാന്‍ സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രതിഷേധങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചത്.ജാമിയയിലേയും ഷഹീന്‍ബാഗിലെയും സമരങ്ങള്‍ യാദൃശ്ചികമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.ഇതിന് പിന്നില്‍ രാജ്യത്തെ വിഭജിക്കണമെന്ന ഗൂഡാലോചനയുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം നിന്നത് ചൂണ്ടികാട്ടിയ പ്രധാനമന്ത്രി നിയമസഭാ തെരഞ്ഞെടുപ്പിലെ ഡല്‍ഹിയിലെ ജനങ്ങളുടെ വോട്ട് ഡല്‍ഹിയെ മാറ്റുന്നതിന് വേണ്ടിയാകണമെന്ന് പറഞ്ഞു.രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രി ആവാസ് യോജന നടപ്പിലാക്കാത്തത്തിന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് ഉത്തരവാദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.എല്ലാവര്‍ക്കും വീട് എന്നത് 2022 ല്‍ സാധ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Trending News