Rapper Badshah: പ്രശസ്ത ഗായകനും റാപ്പറുമായ റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി

ബാദ്ഷായുടെ പുതിയ ഗാനത്തിലെ വരികൾ വിവാദമായതിന് ശേഷം ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള അംഗങ്ങൾ അദ്ദേഹത്തിന് വധഭീഷണി മുഴക്കി.

Written by - Ajitha Kumari | Last Updated : Mar 15, 2026, 03:59 PM IST
  • പ്രശസ്ത ഗായകനും റാപ്പറുമായ ബാദ്ഷായ്ക്ക് ലോറൻസ് ബിഷ്‌ണോയിയുടെ വധഭീഷണി
  • ബിഷ്‌ണോയി സംഘം ഈ ഭീഷണി മുഴക്കിയിരിക്കുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ്
Rapper Badshah: പ്രശസ്ത ഗായകനും റാപ്പറുമായ റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി

ന്യൂഡൽഹി: പ്രശസ്ത ഗായകനും റാപ്പറുമായ ബാദ്ഷായ്ക്ക് ലോറൻസ് ബിഷ്‌ണോയിയുടെ വധഭീഷണി.  ബിഷ്‌ണോയി സംഘം ഈ ഭീഷണി മുഴക്കിയിരിക്കുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ്.

Add Zee News as a Preferred Source

Also Read: കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പോലീസുകാർക്ക് ദാരുണാന്ത്യം

ബാദ്ഷയുടെ നെറ്റിയിൽ വെടിവെക്കുമെന്നാണ് സംഘത്തിലെ രൺദീപ് മാലിക്, അനിൽ പണ്ഡിറ്റ് എന്നിവർ പറഞ്ഞത്. ഏറ്റവും പുതിയ ഗാനമായ ടട്ടീരി പുറത്തിറങ്ങി വിവാദമായതിനെ പിന്നാലെയായായിരുന്നു ഈ ഭീഷണി. ഹരിയാനയുസേ സംസ്കാരത്തെ ബാദ്ഷാ നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ബിഷ്‌ണോയി സംഘം ആരോപിക്കുന്നത്. 

2024 ൽ ബാദ്ഷയുടെ ഉടമസ്ഥതയിലുള്ള ചണ്ഡീഗഡിലെ ഒരു ക്ലബിന് പുറത്തു നടന്ന സ്ഫോടനം വെറുമൊരു ട്രെയിലർ മാത്രമായിരുന്നുവെന്നും ഇനി നേരിട്ട് വെടിവെക്കുമെന്നുമാണ് സംഘം ഫെയ്‌സ്ബൂക്കിലൂടെ പറഞ്ഞത്. അന്ന് ആ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നു.    

Also Read: 

ടട്ടീരി എന്ന പാട്ടിലെ വരികൾ സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചു വലിയ പ്രതിശേഷം ഉണ്ടായിരുന്നു. ഇതിൽ ബാദ്ഷക്കെതിരെ പഞ്ച്കുലയിൽ പരാതി നൽകുകയും അതിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗാനം പുറത്തിറങ്ങിയത് ബാദ്ഷായുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ്. ഗാനം നിലവിൽ യൂട്യൂബ് നീക്കം ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News