സ്ഥിര സേവനം നിഷേധിച്ചതിന് വ്യോമസേനയ്‌ക്കെതിരെ ഹര്‍ജിയുമായി പൂജ ഠാക്കൂര്‍

എയര്‍ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ പൂജ ഠാക്കൂര്‍ സേനയ്‌ക്കെതിരെ  ആയുധ സേന ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. 2015ലെ റിപബ്ളിക് ദിനപരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത  യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നയിച്ച ആദ്യ വനിതയെന്ന പ്രശസ്തി നേടിയ പൂജഠാക്കൂറാണ് വ്യോമസേനയില്‍ സ്ഥിര സേവനം നീതിക്കായി നിഷേധിച്ചതോടെ ആയുധ സേന ട്രിബ്യൂണലിനെ സമീപിച്ചത്. 

Last Updated : Jul 14, 2016, 04:39 PM IST
സ്ഥിര സേവനം നിഷേധിച്ചതിന് വ്യോമസേനയ്‌ക്കെതിരെ ഹര്‍ജിയുമായി പൂജ ഠാക്കൂര്‍

ന്യൂ ഡല്‍ഹി: എയര്‍ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ പൂജ ഠാക്കൂര്‍ സേനയ്‌ക്കെതിരെ  ആയുധ സേന ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. 2015ലെ റിപബ്ളിക് ദിനപരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത  യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നയിച്ച ആദ്യ വനിതയെന്ന പ്രശസ്തി നേടിയ പൂജഠാക്കൂറാണ് വ്യോമസേനയില്‍ സ്ഥിര സേവനം നീതിക്കായി നിഷേധിച്ചതോടെ ആയുധ സേന ട്രിബ്യൂണലിനെ സമീപിച്ചത്. 

പൂജയുടെ പരാതിയില്‍ എയര്‍ ഫോഴ്‌സിനോട് നാല് ആഴ്ചക്കകം പ്രതികരിക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു. നിലവില്‍ പരമാവധി 14 വര്‍ഷത്തെ ഷോര്‍ട് സര്‍വിസ് കമീഷനിലാണ് പൂജ ഉള്‍പ്പെട്ടിട്ടുള്ളത്. ഈ സേവനത്തിന് ശേഷം വിരമിക്കുന്നവര്‍ക്ക് പെര്‍മനന്‍റ് കമീഷനില്‍ ജോലി ചെയുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല.   പെര്‍മനന്‍റ് കമീഷന്‍ ലഭിച്ചാല്‍ 60 വയസ് വരെ ജോലി ചെയ്യാനും പൂര്‍ണ ആനൂകൂല്യങ്ങളോടെ വിരമിക്കാനും കഴിയും.

രാജസ്ഥാനില്‍ നിന്നുള്ള പൂജ ഠാക്കൂറിന്‍റെ പിതാവ് സൈന്യത്തിലെ കേണലായിരുന്നു. 2000ല്‍ എയര്‍ഫോഴ്‌സിലെത്തിയ പൂജയ്ക്ക് സ്ഥിരസേവനത്തിനുള്ള അവസരമാണ് എയര്‍ഫോഴ്‌സ് നിഷേധിച്ചത്. 

അതേസമയം,2012 ല്‍  പെര്‍മനന്‍റ് കമീഷന്‍ അനുവദിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്നും പുതുതായി അനുവദിക്കാനാവില്ലെന്നുമാണ് വ്യോമസേനയുടെ വാദമെന്ന് പൂജ താക്കൂറിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

Trending News