ഫലം നിരാശാജനക൦, പോരാട്ടവീര്യ൦ അഭിനന്ദനാര്‍ഹ൦- നരേന്ദ്ര മോദി

തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്‍റെ ഭാഗമാണ്.

Last Updated : Jul 11, 2019, 10:57 AM IST
 ഫലം നിരാശാജനക൦, പോരാട്ടവീര്യ൦ അഭിനന്ദനാര്‍ഹ൦- നരേന്ദ്ര മോദി

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട് പുറത്തായ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 

ഫലം നിരാശാജനകമാണെങ്കിലും ഇന്ത്യന്‍ ടീമിന്‍റെ പോരാട്ടവീര്യ൦ അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി ടീമിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.   

ടൂര്‍ണമെന്‍റിന്‍റെ അവസാനം വരെ മികച്ച രീതിയില്‍ ബൗളിംഗും ബാറ്റി൦ഗും ഫീല്‍ഡി൦ഗു൦ ചെയ്ത ഇന്ത്യയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കൂടാതെ, തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്‍റെ ഭാഗമാണെന്നും ഇന്ത്യന്‍ ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും അദ്ദേഹം കുറിച്ചു. 

ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.3 ഓവറില്‍ 221 റണ്‍സിനാണ് പുറത്തായത്.

ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി എന്നിവര്‍ക്ക് ഓരോ റണ്‍സ് വീതമാണ് നേടാനായത്.

More Stories

Trending News