ശീതകാലമെത്തിയിട്ടും പച്ചക്കറി വില 'ചൂടില്‍' തന്നെ

ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം തണുപ്പുകാലമെന്നത് പച്ചക്കറികളുടെ ഉത്സവകാലമാണ്. പലതരം ഇലകള്‍, വിവിധ വര്‍ണ്ണങ്ങളിലും, തരത്തിലുമുള്ള പച്ചക്കറികളാല്‍ സമൃദ്ധമായിരിക്കും പച്ചക്കറി വിപണി.  

Last Updated : Nov 26, 2017, 04:39 PM IST
 ശീതകാലമെത്തിയിട്ടും പച്ചക്കറി വില 'ചൂടില്‍' തന്നെ

ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം തണുപ്പുകാലമെന്നത് പച്ചക്കറികളുടെ ഉത്സവകാലമാണ്. പലതരം ഇലകള്‍, വിവിധ വര്‍ണ്ണങ്ങളിലും, തരത്തിലുമുള്ള പച്ചക്കറികളാല്‍ സമൃദ്ധമായിരിക്കും പച്ചക്കറി വിപണി.  

പക്ഷെ, ഇപ്പോള്‍ അവസ്ഥ മറ്റൊന്നാണ്. തണുപ്പുകാലം എത്തിച്ചേര്‍ന്നിട്ടും പച്ചരി വില ഉയര്‍ന്നു തന്നെയാണ്. ഇതില്‍ പച്ചക്കറി വില്പനക്കാരും ഉപഭോക്താക്കളും ഒരെപോലെ അസംതുഷ്ടരാണ്. 

പച്ചക്കറി വില്പനക്കാരുടെ അഭിപ്രായത്തില്‍ വിൽപനയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതിന് അവര്‍ കുറ്റപ്പെടുത്തുന്നത് വിതരണത്തിലെ ഉൽപ്പന്നങ്ങളുടെ അഭാവവും, അതുപോലെ തന്നെ ചരക്കു സേവന നികുതി (ജിഎസ്ടി)യുടെ പ്രഭാവവുമാണ്. കൂടാതെ കാലാവസ്ഥ വ്യതിയാനം ഉത്‌പാദനത്തെ ഗണ്യമായി ബാധിച്ചു എന്നതും വിലക്കയറ്റത്തിന് കാരണമായി. 

പല ഉപഭോക്തൃ സംഘടനകള്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. സവോളയുടെയും തക്കാളിയുടെയും വില കഴിഞ്ഞ കുറേ മാസങ്ങളായി ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. വിലക്കയറ്റത്തില്‍ ഇടനിലക്കാരും ഒരേപോലെ ഉത്തരവാദികളാണ്. ഈ അവസരത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. 

കേരളത്തിലും അവസ്ഥ മറ്റൊന്നല്ല. പച്ചക്കറിയ്ക്ക് മുഖ്യമായും അന്യസംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി വരവ് കുറഞ്ഞതോടെ സംസ്ഥാന വിപണിയില്‍ പച്ചക്കറിവില കുതിക്കുകയാണ്. സവാളവിലയും ഉള്ളിവിലയും ഉയര്‍ന്നു തന്നെ. വരും ദിവസങ്ങളില്‍ വില കൂടുമെന്നുതന്നെയാണ് വിപണി സൂചിപ്പിക്കുന്നത്.

 

Trending News