ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി;പരാജയപെട്ട ലോക്ക്ഡൌണ്‍ ഗ്രാഫ് ട്വീറ്റ് ചെയ്ത് കേന്ദ്രത്തിന് വിമര്‍ശനം!

കൊറോണ വൈറസ്‌ വ്യപനം പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ പരാജയമാണെന്ന നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി,

Last Updated : Jun 6, 2020, 02:17 PM IST
ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി;പരാജയപെട്ട ലോക്ക്ഡൌണ്‍ ഗ്രാഫ് ട്വീറ്റ് ചെയ്ത് കേന്ദ്രത്തിന് വിമര്‍ശനം!

ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ വ്യപനം പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ പരാജയമാണെന്ന നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി,

ഇക്കുറി രാഹുല്‍ ഗാന്ധി ഗ്രാഫടക്കം ട്വീറ്റ് ചെയ്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്,

ലോക്ക് ഡൌണ്‍ കാലയളവിലും അണ്‍ലോക്ക് കാലയളവിനുമിടയില്‍ യുറോപ്യന്‍ രാജ്യങ്ങളിലെ കൊറോണ വ്യാപനവും ഇന്ത്യയിലെ കോവിഡ് വ്യാപനവും

താരതമ്യപെടുത്തിയുള്ള ഗ്രാഫാണ് രാഹുല്‍ ട്വിറ്ററില്‍ ഉപയോഗിച്ചത്.

സ്പെയ്ന്‍,ഇറ്റലി,ജര്‍മനി,ബ്രിട്ടണ്‍,എന്നീ രാജ്യങ്ങളിലെ കൊറോണ വൈറസ്‌ ബാധയുമായി ബന്ധപെട്ടുള്ള ഗ്രാഫുകളാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

ഈ രാജ്യങ്ങളില്‍ പുതിയതായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ് കേസുകള്‍ കുറഞ്ഞെന്നും ഇവിടങ്ങളില്‍ ലോക്ക് ഡൌണ്‍ ഫലപ്രദം ആയിരുന്നെന്നും 
രാഹുല്‍ ഗാന്ധി പറയുന്നു.

 

എന്നാല്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്.മറ്റ് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതിനു ശേഷമാണ് ലോക്ക്ഡൌണില്‍ 
ഇളവുകള്‍ പ്രഖ്യപിച്ചതെന്നും എന്നാല്‍ ഇന്ത്യയില്‍ ദിനംപ്രതി കേസുകള്‍ ഉയരുകയാണെന്നും ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള 
തീരുമാനം വരുമ്പോഴും കോവിഡ് കേസുകള്‍ ഉയരുകയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

Also Read:കോവിഡ്;ഇന്ത്യയിലെ ഗ്രാമങ്ങളെയും പിടികൂടുന്നു!

മറ്റ് രാജ്യങ്ങള്‍ കോവിഡ് കേസുകള്‍ കുറഞ്ഞതിന് ശേഷമാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതെന്നും രാഹുല്‍ പറയുന്നു.

കോവിഡിനെ കൃത്യമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി നേരത്തെയും 
വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

Trending News