Delhi: വീടിന്റെ ബാൽക്കണിയിൽ നിന്നും വീണ് യുവതി മരിച്ച നിലയിൽ!
Woman dies after falling from balcony: വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്
ന്യൂഡൽഹി: യുവതി വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ച നിലയില്‍. സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലാണ്.
Also Read: കുടുംബ കോടതിക്ക് സമീപം ഭാര്യ മാതാവിനെ കുത്തി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
29 കാരിയായ ദ്വാരക സ്വദേശിയായ യുവതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മകള്‍ കെട്ടിടത്തില്‍ നിന്നും വീണതല്ലെന്നും ഭര്‍ത്താവ് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് യുവതിയുടെ പിതാവ് ആരോപിക്കുന്നത്.
Also Read: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടും
ശനിയാഴ്ച രാത്രിയാണ് ഒരു സ്ത്രീ കെട്ടിടത്തില്‍ നിന്ന് വീഴുന്നത് കണ്ടെന്ന് ദ്വാരക നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. ഇക്കാര്യം യുവതിയുടെ അയല്‍വാസികളാണ് പോലീസില്‍ അറിയിച്ചത്. പോലീസെത്തിയപ്പോള്‍ രണ്ടാം നിലയിലെ ബാല്‍ക്കണിക്ക് താഴെ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു യുവതി. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെ മകളെ ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്തെത്തിയത്. സംഭവത്തില്‍ ദ്വാരക സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും എസ്ഡിഎമ്മിന്റെ റിപ്പോര്‍ട്ടിനും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോര്‍ത്ത് ദ്വാരക പോലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.