ഉന്നാവോ പ്രതിഷേധം: മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധിച്ച് അമ്മ!

തന്‍റെ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചുകൊണ്ടായിരുന്നു ഈ അമ്മ പ്രതിഷേധിച്ചത്.  

Ajitha Kumari | Updated: Dec 7, 2019, 03:13 PM IST
ഉന്നാവോ പ്രതിഷേധം: മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധിച്ച് അമ്മ!

ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീയിട്ട് കൊന്നതില്‍ സഫ്ദര്‍ജംഗ് ആശുപത്രിയ്ക്ക് മുന്നില്‍ ഒരമ്മയുടെ കനത്ത പ്രതിഷേധം.

 

 

തന്‍റെ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചുകൊണ്ടായിരുന്നു ഈ അമ്മയുടെ പ്രതിഷേധം. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയ്ക്ക് അടിയന്തിര ചികിത്സ നല്‍കുകയും ചെയ്തു.

താന്‍ ഇനി ഈ പെണ്‍കുഞ്ഞിനെയും കൊണ്ട് എങ്ങനെ ജീവിക്കുമെന്നും ചോദിച്ചുകൊണ്ടായിരുന്നു അമ്മയുടെ പ്രതിഷേധം.  സത്യത്തില്‍ ഇത് പെണ്‍കുട്ടികളുള്ള ഓരോ അമ്മയുടേയും ചോദ്യമാണെന്ന്‍ തന്നെ പറയാം.

ഉന്നാവിലെ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപ്പേരാണ് പ്രതിഷേധവുമായി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നിലെത്തുന്നത്.

ഉന്നാവോ പെണ്‍കുട്ടി ഇന്നലെ അര്‍ധരാത്രി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. അതിന്‍റെ പ്രതിഷേധവുമായാണ് ഇവര്‍ ആശുപത്രിയ്ക്ക് മുന്നില്‍ എത്തി പ്രതിഷേധിക്കുന്നത്.

പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഏതാനും സ്ത്രീകള്‍ പ്രതിഷേധത്തിന് തുടക്കമിട്ടിരുന്നു. പോലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും വീണ്ടും സ്ത്രീകളെത്തി പ്രതിഷേധം ന്നടത്തുകയായിരുന്നു.

ഇതിനിടയിലാണ് ആറു വയസ്സുള്ള മകളുടെ ദേഹത്ത് യുവതി പെട്രോളൊഴിച്ചത്. പൊലീസിന്‍റെ സമയോചിതമായ ഇടപെടല്‍ കാരണം അപകടമൊന്നുമുണ്ടായില്ല. 

പ്രതിഷേധത്തില്‍ പങ്കെടുത്തവരെല്ലാം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

Also read: ഹൈദരാബാദ് പ്രതികള്‍ക്ക് ലഭിച്ച അതേ ശിക്ഷ ഉന്നാവോ പ്രതികള്‍ക്കും നല്‍കണം