സൈറയ്ക്കൊപ്പം: എയര്‍ വിസ്താരയ്ക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ്

യാത്രക്കിടെ ബോളിവുഡ്​ നടി സൈറ വാസിമിനു നേരെ എയര്‍ വിസ്താരയുടെ​ വിമാനത്തില്‍ ഉണ്ടായ പീഡനശ്രമത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. ഒരു സ്​ത്രീക്കെതിരെ പീഡനശ്രമം നടക്കു​മ്പോള്‍ അതിനെ തടയിടാന്‍ വിമാനക്കമ്പനി ജീവനക്കാരെ പരിശീലിപ്പിച്ചില്ല. ഇതിന്​ എയര്‍ വിസ്​താരക്കെതിരെ നോട്ടീസ്​ അയക്കുകയാണെന്നും ദേശീയ വനിതാ കമീഷന്‍ ആക്​ടിങ്​ ചെയര്‍പേഴ്​സണ്‍ രേഖ ശര്‍മ പറഞ്ഞു.

Last Updated : Dec 10, 2017, 04:52 PM IST
സൈറയ്ക്കൊപ്പം: എയര്‍ വിസ്താരയ്ക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ്

ന്യൂഡല്‍ഹി: യാത്രക്കിടെ ബോളിവുഡ്​ നടി സൈറ വാസിമിനു നേരെ എയര്‍ വിസ്താരയുടെ​ വിമാനത്തില്‍ ഉണ്ടായ പീഡനശ്രമത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. ഒരു സ്​ത്രീക്കെതിരെ പീഡനശ്രമം നടക്കു​മ്പോള്‍ അതിനെ തടയിടാന്‍ വിമാനക്കമ്പനി ജീവനക്കാരെ പരിശീലിപ്പിച്ചില്ല. ഇതിന്​ എയര്‍ വിസ്​താരക്കെതിരെ നോട്ടീസ്​ അയക്കുകയാണെന്നും ദേശീയ വനിതാ കമീഷന്‍ ആക്​ടിങ്​ ചെയര്‍പേഴ്​സണ്‍ രേഖ ശര്‍മ പറഞ്ഞു.

ഇത്തരത്തിലുള്ള കേസുകളില്‍ പ്രതിയുടെ പേര്​ പേര്​ വെളിപ്പെടുത്തുന്നത്​ പ്രധാനമാണ്​. എന്തുകൊണ്ട് അവര്‍ അത് ചെയ്യുന്നില്ല? സംഭവം അറിയിച്ചിട്ടും ജീവനക്കാര്‍ സഹായിച്ചില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്​. എന്തു സഹായത്തിനും തങ്ങള്‍ സൈറയോടൊപ്പം എപ്പോഴുമുണ്ടെന്നും രേഖ ശര്‍മ വ്യക്​തമാക്കി.

അതിനിടെ, ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മലിവാളും എയര്‍ വിസ്​താരക്ക്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​. പ്രതിയുടെ പേരുവിവരങ്ങള്‍ നല്‍കണമെന്ന്​ ആവശ്യ​പ്പെട്ടാണ്​​ നോട്ടീസ്​ നല്‍കിയത്​.

വിമാനത്തിനുള്ളില്‍ പീഡനത്തിനിരയായതായി പരാതിയുമായി ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ മുതലായ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സൈറ വാസിം ഇന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ്‌ ചെയ്തത് . ഡല്‍ഹിയില്‍ നിന്നും മുംബൈയിലേയ്ക്ക് പോവുകയായിരുന്ന വിസ്താര എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു ഈ ദുരനുഭവം നേരിടേണ്ടി വന്നത്. 

വിമാനത്തിനുള്ളില്‍ ഇരിക്കുകയായിരുന്ന സൈറയുടെ പിന്നിലുണ്ടായിരുന്ന യാത്രക്കാരന്‍ കാലുകള്‍ കൊണ്ടു ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. അപ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ക്രൂ തന്‍റെ സഹായത്തിനെത്തിയില്ല എന്നും സൈറ പറഞ്ഞിരുന്നു.

അതിനിടെ സംഭവത്തില്‍ എയര്‍ വിസ്​താര സൈറയോട്​ ഖേദപ്രകടനം നടത്തി. വിമാനം ലാന്‍ഡിങ്ങിനിടെ അനങ്ങാന്‍ പാടില്ലാത്തതിനാലാണ്​ സഹായിക്കാന്‍ സാധിക്കാതിരുന്നതെന്ന്​ അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു.

More Stories

Trending News