ശു​ദ്ധി​ക​ല​ശം ന​ട​ത്തേ​ണ്ട​ത് ത​ന്ത്രി​യു​ടെ മ​ന​സി​നെന്ന്‍ തൃ​പ്തി ദേ​ശാ​യി

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത്​ രാജ്യത്തെ സ്​ത്രീകളുടെ ​ഐതിഹാസിക വിജയമെന്ന്​ ഭൂമാതാ ബ്രിഗേഡ്​ പ്രവർത്തക തൃപ്​തി ദേശായ്​. 

Last Updated : Jan 2, 2019, 12:59 PM IST
ശു​ദ്ധി​ക​ല​ശം ന​ട​ത്തേ​ണ്ട​ത് ത​ന്ത്രി​യു​ടെ മ​ന​സി​നെന്ന്‍ തൃ​പ്തി ദേ​ശാ​യി

മും​ബൈ: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത്​ രാജ്യത്തെ സ്​ത്രീകളുടെ ​ഐതിഹാസിക വിജയമെന്ന്​ ഭൂമാതാ ബ്രിഗേഡ്​ പ്രവർത്തക തൃപ്​തി ദേശായ്​. 

യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ശുദ്ധിക്രിമയ നടത്തേണ്ട ആവശ്യമില്ലെന്നും, ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിലാണെന്നും തൃപ്തി ദേശായി അഭിപ്രായപ്പെട്ടു. 

സുപ്രീം കോടതി വിധിയുടെ ബലത്തില്‍ ശബരിമല സന്ദർശനത്തിനായി നവംബർ 16ന്​ കേരളത്തിലെത്തിയ തൃപ്​തിയെയും സംഘത്തെയും വിമാനത്താവളത്തിൽ നിന്ന്​ പുറത്തിറങ്ങാൻ പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല. മണിക്കൂറുകളോളം വിമാനത്താവളത്തിൽ തങ്ങിയ ശേഷം  അവർ തിരിച്ചു പോവുകയായിരുന്നു. 

 

Trending News