ദോക് ലാം വിഷയം മാറ്റിവെച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താം; ചൈനീസ്‌ വക്താവ്

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നതെന്ന് ചൈനീസ് കോൺസൽ ജനറൽ മാ സാൻവു. ദോക് ലാം വിഷയം മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ സഹകരണവും പരസ്പര ധാരണയും കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Last Updated : Sep 23, 2017, 07:17 PM IST
ദോക് ലാം വിഷയം മാറ്റിവെച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താം; ചൈനീസ്‌ വക്താവ്

കൊല്‍ക്കത്ത: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നതെന്ന് ചൈനീസ് കോൺസൽ ജനറൽ മാ സാൻവു. ദോക് ലാം വിഷയം മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ സഹകരണവും പരസ്പര ധാരണയും കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ദോക് ലാം വിഷയം ഇപ്പോൾ പരിഗണനയിൽ ഇല്ല. നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്. ദോക് ലാം പോലുള്ള വിഷയങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ചൈനീസ് പ്രതിനിധി പറഞ്ഞു.

സെപ്റ്റംബർ 5ന് പ്രധാനമന്ത്രി  മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും കൂടിക്കാഴ്ചയിൽ ബന്ധം മെച്ചപ്പെടുത്താനുള്ള വഴികളാണ് ചർച്ച ചെയ്തതെന്നും മാ സാൻവു വ്യക്തമാക്കി.

More Stories

Trending News