close

News WrapGet Handpicked Stories from our editors directly to your mailbox

വിശ്വാസ വോട്ടെടുപ്പ് വൈകുന്നു; സഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി

ബിജെപി നേതാവ് യെദ്ദ്യൂരപ്പയുള്‍പ്പെടെയുള്ള നേതാക്കളാണ് വിധാന്‍ സൗധയുടെ നടുത്തളത്തില്‍ കിടന്നുറങ്ങിയത്.   

Updated: Jul 19, 2019, 12:16 PM IST
വിശ്വാസ വോട്ടെടുപ്പ് വൈകുന്നു; സഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വൈകികുന്നതില്‍ പ്രധിഷേധിച്ച് നിയമസഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി ബിജെപി എംഎല്‍എമാര്‍.

ബിജെപി നേതാവ് യെദ്ദ്യൂരപ്പയുള്‍പ്പെടെയുള്ള നേതാക്കളാണ് വിധാന്‍ സൗധയുടെ നടുത്തളത്തില്‍ കിടന്നുറങ്ങിയത്. പരാജയം ഉറപ്പുള്ളതിനാലാണ് കോണ്‍ഗ്രസ്- ജനദാതാള്‍ സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ട് വൈകിപ്പിക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

രാത്രി വൈകിയും പ്രതിഷേധിച്ചതിന് ശേഷമാണ് ബിജെപി നേതാവ് ബിഎസ് യെദ്ദ്യൂരപ്പയും കൂട്ടരും നിയമസഭ മന്ദിരത്തില്‍ തന്നെ കിടന്നുറങ്ങിയത്. അസംബ്ലിയുടെ നടുത്തളത്തില്‍ നിലത്ത് ഷീറ്റ് വിരിച്ചാണ് യെദ്ദ്യൂരപ്പ ഉറങ്ങിയത്. 

സോഫയിലും നിലത്തുമായി കിടന്നുറങ്ങി മറ്റ് എംഎല്‍എമാരും പ്രതിഷേധം അറിയിച്ചു. ബിജെപി എംഎൽഎമാരെ കാണാൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര പുലർച്ചെ തന്നെ സഭയിലെത്തി. 

എംഎൽഎമാർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് ഉപമുഖ്യമന്ത്രി മടങ്ങിയത്. കുമാരസ്വാമിക്ക് ഇന്ന് വിടവാങ്ങൽ പ്രസംഗം നടത്താനുളള ദിനമാണെന്നാണ് ബിഎസ് യെദ്ദ്യൂരപ്പ പറഞ്ഞത്. അത്രയ്ക്ക് പ്രതീക്ഷയിലാണ് അദേഹം.

ഇന്ന് സഭ ചേരുന്നതുവരെ വിധാന്‍ സൗധയില്‍ തന്നെ തുടരുമെന്ന് യെദ്ദ്യൂരപ്പ അറിയിച്ചു. അതേസമയം, കർണാടകയിൽ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകിയ സമയ പരിധി ഇന്ന് ഉച്ചക്ക് ഒന്നരക്ക് അവസാനിക്കും.