കേന്ദ്ര മോറട്ടോറിയാം;കൂപ്പുകുത്തി യെസ് ബാങ്കിന്‍റെ ഓഹരികള്‍;നിക്ഷേപം സുരക്ഷിതമെന്ന് ധനകാര്യ മന്ത്രി

റിസര്‍വ് ബാങ്ക് നിയന്ത്രണം എര്‍പെടുത്തിയതോടെ യെസ് ബാങ്ക് ഓഹരികള്‍ ഓഹരി വിപണിയില്‍ കൂപ്പ്കുത്തിയിരിക്കുകയാണ്. 82 ശതമാനത്തോളമാണ് വിലയില്‍ ഇടിവുണ്ടായത്. എക്കാലത്തെയും താഴ്ന്ന നിലവാരമായ 5.65 പൈസയിലേക്ക് ഓഹരി വില ഇടിഞ്ഞിരിക്കുകയാണ്.

Last Updated : Mar 6, 2020, 03:32 PM IST
കേന്ദ്ര മോറട്ടോറിയാം;കൂപ്പുകുത്തി യെസ് ബാങ്കിന്‍റെ ഓഹരികള്‍;നിക്ഷേപം സുരക്ഷിതമെന്ന് ധനകാര്യ മന്ത്രി

മുംബൈ:റിസര്‍വ് ബാങ്ക് നിയന്ത്രണം എര്‍പെടുത്തിയതോടെ യെസ് ബാങ്ക് ഓഹരികള്‍ ഓഹരി വിപണിയില്‍ കൂപ്പ്കുത്തിയിരിക്കുകയാണ്. 82 ശതമാനത്തോളമാണ് വിലയില്‍ ഇടിവുണ്ടായത്. എക്കാലത്തെയും താഴ്ന്ന നിലവാരമായ 5.65 പൈസയിലേക്ക് ഓഹരി വില ഇടിഞ്ഞിരിക്കുകയാണ്.

ഓഹരിവിപണിയില്‍ ഇന്ന് തുടക്കത്തില്‍ 33.15 നിലവാരത്തില്‍ ഉണ്ടായിരുന്ന ഓഹരി താമസിയാതെ 82 ശതമാനം ഇടിവാണ് രേഖപെടുത്തിയത്. ഓഹരിയുടെ 52 ആഴ്ച്ചയിലെ ഉയര്‍ന്ന നിലവാരം 286 രൂപയായിരുന്നു.

ഓഹരി വിലയിടിവിന് കാരണമായത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സ്വകാര്യ മേഖലയിലെ ബാങ്കായ യെസ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ മോറട്ടോറിയം ഏര്‍പെടുത്തിയതാണ്.അതേസമയം നിലവിലെ സാഹചര്യത്തില്‍ ആശങ്ക പെടേണ്ട കാര്യമില്ലെന്നും ബാങ്കിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

Trending News