ഓണ്‍ലൈന്‍ ടാക്‌സി ഭ്രമം വാഹന വിപണിയെ വലയ്ക്കുന്നു‍!!

വാഹന വിപണി നേരിടുന്ന ഇടിവിന് പുതിയ കാരണം കണ്ടെത്തി കേന്ദ്ര ധനകാര്യ മന്ത്രി  നിര്‍മല സീതാരാമന്‍!

Last Updated : Sep 11, 2019, 12:27 PM IST
ഓണ്‍ലൈന്‍ ടാക്‌സി ഭ്രമം വാഹന വിപണിയെ വലയ്ക്കുന്നു‍!!

ന്യൂഡല്‍ഹി: വാഹന വിപണി നേരിടുന്ന ഇടിവിന് പുതിയ കാരണം കണ്ടെത്തി കേന്ദ്ര ധനകാര്യ മന്ത്രി  നിര്‍മല സീതാരാമന്‍!

വാഹന വിപണി നേരിടുന്ന ഇടിവിന് കാരണം ഒല, ഊബര്‍ ടാക്‌സികളാണെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍.

രാജ്യത്തെ പുതുതലമുറ യാത്രകള്‍ക്കായി കൂടുതലും ഒല, ഊബര്‍ ടാക്‌സികളെ ആശ്രയിക്കുന്നതാണ് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടാക്കിയതെന്നാണ് മന്ത്രിയുടെ ഭാഷ്യം.

രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പനയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 
ഈ അവസ്ഥ മറിക്കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധി തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട് എന്നും അവര്‍ പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടത്തിയ ചടങ്ങില്‍ സംസാരിക്കവേയാണ് മന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

എന്നാല്‍, മന്ത്രിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്. 

മന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. കാറിനും ഇരുചക്ര വാഹനങ്ങള്‍ക്കും പുറമെ, ലോറിയുടെയും ബസിന്‍റെയും വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് യുവാക്കള്‍ ടാക്സിയില്‍ സഞ്ചരിക്കുന്നത് മൂലമാണോ എന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം.

 

 

Trending News