മോശം പെരുമാറ്റത്തിന് മാപ്പില്ല, നടപടികളുമായി മുന്നോട്ടു പോകുമെന്ന് വിസ്താര

ദംഗല്‍ അഭിനേത്രി സൈറ വാസിമിനോട് വിമാനത്തിനുള്ളില്‍ സഹപ്രവര്‍ത്തകന്‍ മോശമായി പെരുമാറിയ കേസില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് വിസ്താര എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം പെരുമാറ്റം ഒരു രീതിയിലും വച്ചു പൊറുപ്പിക്കില്ല. വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും അധികൃതര്‍ പറഞ്ഞു.

Last Updated : Dec 10, 2017, 02:46 PM IST
മോശം പെരുമാറ്റത്തിന് മാപ്പില്ല, നടപടികളുമായി മുന്നോട്ടു പോകുമെന്ന് വിസ്താര

ന്യൂഡല്‍ഹി: ദംഗല്‍ അഭിനേത്രി സൈറ വാസിമിനോട് വിമാനത്തിനുള്ളില്‍ സഹപ്രവര്‍ത്തകന്‍ മോശമായി പെരുമാറിയ കേസില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് വിസ്താര എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം പെരുമാറ്റം ഒരു രീതിയിലും വച്ചു പൊറുപ്പിക്കില്ല. വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും അധികൃതര്‍ പറഞ്ഞു.

വിമാനത്തിനുള്ളില്‍ പീഡനത്തിനിരയായതായി പരാതിയുമായി ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ മുതലായ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സൈറ വാസിം ഇന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ്‌ ചെയ്തത് . ഡല്‍ഹിയില്‍ നിന്നും മുംബൈയിലേയ്ക്ക് പോവുകയായിരുന്ന വിസ്താര എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു ഈ ദുരനുഭവം നേരിടേണ്ടി വന്നത്. 

വിമാനത്തിനുള്ളില്‍ ഇരിക്കുകയായിരുന്ന സൈറയുടെ പിന്നിലുണ്ടായിരുന്ന യാത്രക്കാരന്‍ കാലുകള്‍ കൊണ്ടു ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. അപ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ക്രൂ തന്‍റെ സഹായത്തിനെത്തിയില്ല എന്നും സൈറ പറഞ്ഞിരുന്നു.

എന്നാല്‍ വിമാനം നിലത്തിറക്കാന്‍ നേരമാണ് സൈറ തനിക്ക് ശല്യമുണ്ടാകുന്നതായി വിളിച്ചു പറഞ്ഞതെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. അത്തരം ഘട്ടങ്ങളില്‍ ക്രൂ വിമാനത്തിനുള്ളില്‍ ചലിക്കാന്‍ പാടില്ല എന്നാണ് ചട്ടം. 

വിമാനം ലാന്‍ഡ്‌ ചെയ്തതിനു ശേഷം സൈറയോടും അമ്മയോടും പരാതി രജിസ്റ്റര്‍ ചെയ്യണമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ അത് നിഷേധിക്കുകയാണ് ഉണ്ടായതെന്നും വിസ്താര അധികൃതര്‍ പറഞ്ഞു. പീഡിപ്പിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ഉടന്‍ കണ്ടെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Trending News