ഉയർന്ന നിലവാരമുള്ള കണ്ടന്റുകളും വിനോദ പ്ലാറ്റ്‌ഫോമുകളിലുടനീളം ആകർഷകമായ ഉപഭോക്തൃ അനുഭവവും നൽകുക എന്ന ലക്ഷ്യത്തോടെ കണ്ടന്റും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള ഒരു കമ്പനിയായി (കണ്ടന്റ് ആൻഡ് ടെക്നോളജി പവർഹൗസായി) മാറുകയാണ് സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ('Z'). ഒരു ഗീർഘകാല വളർച്ച മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടന്റ് ക്രിയേഷൻ, വിതരണം, ധനസമ്പാദനം എന്നിവയിലുടനീളം സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പ്രകടനവും ലാഭക്ഷമതയും മെച്ചപ്പെടുത്തുന്നതിനായുള്ള കാര്യങ്ങളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്.
'Z' എന്ന ലോഗോയുമായി ഒരു പുതിയ ബ്രാൻഡ് യൂണിവേഴ്സ് അനാവരണം ചെയ്തിരിക്കുകയാണ് കമ്പനി. 2025 ലെ ZEE സിനി അവാർഡ്സിലാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. കമ്പനിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചയ്ക്ക് വേണ്ടിയുള്ളതാണ് ഈ മാറ്റം. ഭാവിയിൽ നിർദ്ദിഷ്ട ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും, എല്ലാ പങ്കാളികൾക്കും നിരന്തരം നവീകരിക്കാനും മൂല്യം നൽകാനുമുള്ള ഉറച്ച പ്രതിബദ്ധത എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബ്രാൻഡായ 'Z' വളർന്നുവരുന്ന ഇന്ത്യയെയും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെയും പ്രതീകപ്പെടുത്തുന്നതാണ്.
Also Read: Patanjali: പതഞ്ജലിയുടെ പരിസ്ഥിതി സൗഹൃദ രീതികൾ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നത് എങ്ങനെ?
കണ്ടന്റും സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് കൊണ്ടുള്ള വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ചിന്തയുടെ ഭാഗമായാണ് Z എന്ന ബ്രാൻഡ് യൂണിവേഴ്സ് രൂപപ്പെടുന്നത്. ആഴത്തിൽ വേരൂന്നിയ മൂല്യങ്ങളുടെയും നൂതനമായ മനോഭാവത്തിൻ്റെയും ഒരു മിശ്രിതമാണ് ഇത്. കമ്പനിയുടെ സമ്പന്നമായ പാരമ്പര്യം, വേഗത്തിലുള്ള സമീപനം, ഭാവിയിലേക്കുള്ള കാഴ്ചപ്പാട് എന്നിവ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇത് നെയ്തെടുത്തിരിക്കുന്നത്. ആഗോളതലത്തിലുള്ള ഉപഭോക്താക്കളിൽ വിശ്വാസം ഉണ്ടാക്കിയെടുക്കാനും അർത്ഥവത്തായ വിനോദ പരിപാടികൾ അവർക്ക് നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.