കർണാടകയിലെ യഥാർത്ഥ നായകന്മാരെ തിരഞ്ഞെടുക്കാൻ റിയൽ സ്റ്റാർസ് അവാർഡുമായി സീ കന്നഡ ന്യൂസ്. ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, കൃഷി, സാമൂഹിക സേവനം, പൊതുനേതൃത്വം തുടങ്ങിയ വിവിധ മേഖലകളിൽ അസാധാരണ സംഭാവനകൾ നൽകിയ കർണാടകയിലെ ഏറ്റവും പ്രചോദനാത്മകമായ വ്യക്തികളെയാണ് ഇവിടെ ആദരിക്കുന്നത്. മെയ് 28 ബുധനാഴ്ച വൈകുന്നേരം 5 മണിക്കാണ് ചടങ്ങ്. ബെംഗളൂരുവിലെ അശോക് ഹോട്ടലാണ് റിയൽ സ്റ്റാർസ് അവാർഡിന് വേദിയാകുന്നത്. വർഷങ്ങളായി സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയ യഥാർത്ഥ നായകന്മാരെ വെളിച്ചത്തുകൊണ്ടുവരാനാണ് സീ കന്നഡ ന്യൂസ് റിയൽ സ്റ്റാർസ് അവാർഡിലൂടെ ലക്ഷ്യമിടുന്നത്.
കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനാണ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത്. കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് ഖാൻ, സാംസ്കാരിക മന്ത്രി ശിവരാജ് തങ്കഡഗി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ, നഗരവികസന മന്ത്രി ബൈരതി സുരേഷ് എന്നിവരും ചടങ്ങിൽ വിശിഷ്ടാതിഥിയാകും. കൂടാതെ മുൻ ഉപമുഖ്യമന്ത്രി ഡോ. സി. എൻ. അശ്വത് നാരായൺ, പ്രശസ്ത നടൻ ഡോ. ശിവ രാജ്കുമാർ, പ്രശസ്ത നടി താര അനുരാധ, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഗീത ശിവ രാജ്കുമാർ, പ്രശസ്ത നടൻ യുവരാജ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. സീ കന്നഡ ന്യൂസ് എഡിറ്റർ രവി എസ് ചടങ്ങിൽ ആതിഥേയത്വം വഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









