)
ബെംഗളൂരു: സീ കന്നഡ ന്യൂസ് യുവരത്ന അവാർഡുകൾ 2025 പുരസ്കാര സമർപ്പണം ഇന്ന്. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനും അവരുടെ സമർപ്പണങ്ങളും നേട്ടങ്ങളും കൊണ്ട് സമൂഹത്തെ പ്രചോദിപ്പിക്കുകയും വേണ്ടിയാണ് സീ കന്നഡ ന്യൂസ് യുവരത്ന അവാർഡ് നൽകുന്നത്.
ജൂലൈ ഒമ്പത് ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ബെംഗളൂരുവിലെ ആഡംബര ഹോട്ടലായ ഫോർ സീസൺസിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്. സംരംഭകത്വം, കായികം, ആരോഗ്യം, കൃഷി, സാമൂഹിക സേവനം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിലെ നേട്ടങ്ങൾ കൈവരിച്ചവരെ അവരുടെ പരിശ്രമങ്ങളെയും പ്രവർത്തനങ്ങളെയും അംഗീകരിച്ച് ചടങ്ങിൽ വച്ച് ആദരിക്കും.
കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ മുഖ്യാതിഥിയായിരിക്കും. ഗതാഗത-മുസ്രയ് (ക്ഷേത്രകാര്യ വകുപ്പ്) മന്ത്രി ശ്രീ രാമലിംഗ റെഡ്ഡി, നിയമം- പാർലമെന്ററി കാര്യ- ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീൽ, ഊർജ്ജ മന്ത്രി കെ.ജെ. ജോർജ്, സഹകരണവകുപ്പ് മന്ത്രി കെ. എൻ. രാജണ്ണ, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, എം.എൽ.സി.യും മുൻ മന്ത്രിയുമായ ശ്രീ സി.ടി. രവി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
സായാഹ്ന സന്ധ്യയിൽ പ്രശസ്ത നടി സുധാറാണി, പ്രശസ്ത നടന്മാരായ യുവരാജ്കുമാർ, അജയ് റാവു, ചിക്കണ്ണ എന്നിവർ ആഘോഷ പരിപാടികളുടെ ഭാഗമാകും. 2025 ലെ യുവരത്ന അവാർഡ് ദാന ചടങ്ങിന് സീ കന്നഡ ന്യൂസിന്റെ എഡിറ്റർ-ഇൻ-ചീഫ് രവി എസ് ആതിഥേയത്വം വഹിക്കും. കർണാടകയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായ പങ്കുവഹിക്കുന്നവർക്കുള്ള ആദരമായാണ് അവാർഡ് വിതരണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.