അസം: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം സംഭവിച്ചത് വിഷം ഉള്ളിൽ ചെന്നിട്ടല്ലെന്ന് ഗുവാഹത്തി മെഡിക്കൽ കോളേജിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നതായി റിപ്പോർട്ട്.
Also Read: രാജസ്ഥാനിൽ ബസിന് തീ പിടിച്ച് 20 പേർ വെന്തുമരിച്ചു; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
സുബീൻ ഗാർഗിന്റെ മരണം സിംഗപ്പൂരിൽ വച്ചാണ് നടന്നത്. അവിടെ നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടിൽ മുങ്ങിമരണം സ്ഥിരീകരിച്ചിരുന്നു. എങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് നിരവധിപ്പേർ പരാതിയുമായി രംഗത്തെത്തിയിരുന്നു. കേസിൽ ഫെസ്റ്റിവൽ സംഘാടകൻ, ഗായകന്റെ മാനേജർ അടക്കം 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.
സിങ്കപ്പൂരിൽ വെച്ചുണ്ടായ ഒരു സ്കൂബ ഡൈവിങ് അപകടത്തിൽ സെപ്റ്റംബർ 19 നാണ് സുബീൻ ഗാർഗ് മരിച്ചത്. ശേഷം അദ്ദേഹത്തെ സംസ്ഥാന ബഹുമതികളോടുകൂടി സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്ന് ഉറപ്പാക്കാൻ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷമായിരുന്നു സംസ്കാരം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









