കണ്ണൂർ: കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ വെടിയേറ്റ് യുവാവ് മരിച്ചു. എടക്കോം സ്വദേശി സിജോ ആണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റബ്ബർ തോട്ടത്തിൽ നിന്നാണ് സിജോയുടെ മൃതദേഹം കണ്ടെടുത്തത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Crime News: എറണാകുളത്ത് 12 വയസുകാരനെ ക്രൂര മർദ്ദനം; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മർദിച്ച അമ്മയെയും ആൺ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. എളമക്കര പോലീസാണ് ഇരുവരെയും പിടികൂടിയത്. കുട്ടിയുടെ അമ്മയാണ് കേസിൽ ഒന്നാം പ്രതി. ആൺസുഹൃത്ത് രണ്ടാം പ്രതിയും.
അമ്മയുടെ ആൺസുഹൃത്ത് കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും ശരീരത്തിൽ മുറിപ്പാടുകൾ ഏൽപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുട്ടി അമ്മയ്ക്കൊപ്പം കിടന്നതാണ് ആൺസുഹൃത്തിനെ പ്രകോപിപ്പിച്ചത്.
Also Read: Crime News: കള്ള നോട്ട് വേട്ട; കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിദ്യാർഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ
കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുകയാണ്. കുട്ടി അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവർക്കൊപ്പം അമ്മയുടെ ആൺസുഹൃത്തുമുണ്ടായിരുന്നു. കുട്ടി അമ്മയ്ക്കൊപ്പം കിടക്കുന്നത് കണ്ട് പ്രകോപിതനായ ആൺസുഹൃത്ത് കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. പിന്നീട് ബാത്റൂമിന്റെ ഡോറിൽ തലയിടിപ്പിച്ചതിനെ തുടർന്ന് കുട്ടിയ്ക്ക് പരിക്കേറ്റു.
മർദ്ദനമേറ്റതിനെ തുടർന്ന് അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ ഇയാൾ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടിയുടെ അമ്മ ഇത് തടയാൻ ശ്രമിച്ചില്ല. കൂടാതെ കുട്ടിയുടെ നെഞ്ചിൽ നഖം കൊണ്ട് അമ്മ മുറിവേൽപ്പിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









