Minister Veena George Case: വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‍യു പ്രവർത്തകർക്ക് തിരിച്ചടി, ജാമ്യമില്ല

പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അം​ഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. 

Written by - Karthika V | Last Updated : Mar 3, 2026, 01:39 PM IST
  • വധശ്രമം നിലനിൽക്കില്ലെന്നാണ് പ്രതിഭാ​ഗം ഇന്നലെ വാദിച്ചത്.
  • ആരോഗ്യം മോശമായതിനാൽ മൊഴിയെടുക്കാനാകാതിരുന്ന മന്ത്രി ഇപ്പോൾ ചാനലുകളിൽ സംസാരിക്കുന്നതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
Minister Veena George Case: വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‍യു പ്രവർത്തകർക്ക് തിരിച്ചടി, ജാമ്യമില്ല

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷയിൽ ഇന്നലെ വിശദവാദം കേട്ടതിന് ശേഷമാണ് നടപടി. കരിങ്കൊടി പ്രതിഷേധം മാത്രമാണുണ്ടായതെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായി പ്രതിഭാ​ഗം കോടതിയിൽ‌ വാദിച്ചത്. എന്നാൽ കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും സംഭവത്തിൽ‌ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും കസ്റ്റഡിയാവശ്യപ്പെട്ട് കൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. കേസ് വീണ്ടും അഞ്ചാം തിയതി പരി​ഗണിക്കും. 

Add Zee News as a Preferred Source

പ്രതിഭാ​ഗത്തിന്റെ വാദം ഇങ്ങനെ...

വധശ്രമം നിലനിൽക്കില്ലെന്നാണ് പ്രതിഭാ​ഗം ഇന്നലെ വാദിച്ചത്. ആരോഗ്യം മോശമായതിനാൽ മൊഴിയെടുക്കാനാകാതിരുന്ന മന്ത്രി ഇപ്പോൾ ചാനലുകളിൽ സംസാരിക്കുന്നതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആയുധം കണ്ടെത്താനോ അതെന്താണെന്ന് തെളിയിക്കാനോ ഇതുവരെ പോലീസിനും സാധിച്ചിട്ടില്ലെന്നും പ്രതിഭാ​ഗം കൂട്ടിച്ചേർത്തു. 

Also Read: Sasthamkotta Taluk Hospital: ശ്വാസംമുട്ടലുമായി എത്തിയ പെൺകുട്ടിക്ക് പേവിഷ വാക്സീൻ എടുത്തു; സംഭവം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ

പ്രോസിക്യൂഷൻ വാദം

എന്നാൽ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് പറഞ്ഞ പ്രോസിക്യൂഷൻ പ്രതികൾ ചെറിയ ആയുധമാകാം പ്രയോഗിച്ചതെന്നും അത്തരത്തിലുളള സമ്മർദ്ദം കഴുത്തിൽ ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News