Padmanabhaswamy Temple Theft: പത്മനാഭസ്വാമി ക്ഷേത്രത്തിലെ 13 പവൻ സ്വർണം മോഷണം പോയതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി

ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം മോഷണം പോയെന്നാണ് പരാതി. പൊലീസ് അന്വേഷണം തുടങ്ങി.  

Written by - Zee Malayalam News Desk | Last Updated : May 10, 2025, 05:03 PM IST
  • ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന 107 ​ഗ്രാം സ്വർണമാണ് മോഷണം പോയതെന്നാണ് പരാതി.
  • വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
  • അതീവ സുരക്ഷയാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
Padmanabhaswamy Temple Theft: പത്മനാഭസ്വാമി ക്ഷേത്രത്തിലെ 13 പവൻ സ്വർണം മോഷണം പോയതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 13 പവൻ സ്വർണം മോഷണം പോയതായി പരാതി. ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന 107 ​ഗ്രാം സ്വർണമാണ് മോഷണം പോയതെന്നാണ് പരാതി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അതീവ സുരക്ഷയാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നാണ് സ്വര്‍ണം മോഷണം പോയിരിക്കുന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സ്വർണം തൂക്കി നൽകുകയും തിരികെ വയ്ക്കുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. പരാതിയെ തുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Add Zee News as a Preferred Source

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News