സംസ്ഥാനത്ത് 1,083 പേർക്ക് കൂടി കോറോണ; 1021 പേർ രോഗമുക്തർ..!

ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 51  പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.   

Last Updated : Aug 4, 2020, 06:43 PM IST
    • രോഗം സ്ഥിരീകരിച്ചവരിൽ 902 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 71 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
    • സംസ്ഥാനത്തെ ആകെ മരണം 87 ആയി.
    • സംസ്ഥാനത്ത് 13 ഹോട്ട്സ്പോട്ടുകളാണ് പുതുതായി ഉള്ളത് ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 509 ആയി. എന്നാൽ 10 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുമുണ്ട്.
സംസ്ഥാനത്ത് 1,083  പേർക്ക് കൂടി കോറോണ; 1021 പേർ രോഗമുക്തർ..!

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 1,083 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 902 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഇതിൽ 71 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  1021 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.  

ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 51  പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 16 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  

AlsoAlso read: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ഇതുവരെ 1,855,331 പേര്‍ക്ക് വൈറസ് ബാധ

തിരുവനന്തപുരത്ത് നിന്നും 242 പേർക്കും,  ആലപ്പുഴയിൽ  126 പേർക്കും, കോഴിക്കോട് 97 പേർക്കും, കാസർഗോഡ് 91 പേർക്കും, തൃശൂർ 72 പേർക്കും, പാലക്കാട് 50 പേർക്കും, കൊല്ലം 30 പേർക്കും, കണ്ണൂരിൽ 37 പേർക്കും, പത്തനംതിട്ടയിൽ 32 പേർക്കും കോട്ടയത്ത് 23 പേർക്കും  കോട്ടയം 23 പേർക്കും വയനാട് 17 പേർക്കുമാണ് ഇപ്പോൾ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.   

ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയാനന്ദൻ, കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ്, ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ എറണാകുളം സ്വദേശി ഗോപി എന്നിവരുടെ പരിശോധനാഫലം കോറോണ പോസിറ്റീവ് സ്ഥിരീകരിച്ചു.  ഇതോടെ സംസ്ഥാനത്തെ ആകെ മരണം 87 ആയി.  

Also rea: വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി കല്യാണി, ചിത്രങ്ങൾ കാണാം... 
 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,062പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് 13 ഹോട്ട്സ്പോട്ടുകളാണ് പുതുതായി ഉള്ളത് ഇതോടെ  ഹോട്ട് സ്പാട്ടുകളുടെ എണ്ണം 509 ആയി.  എന്നാൽ 10 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുമുണ്ട്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 20,087 സാമ്പിളുകളാണ് പരിശോധിച്ചത്.   

More Stories

Trending News