)
കൊല്ലം: അമിത വേഗത്തിൽ വന്ന മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. മരണമടഞ്ഞത് മൂതാക്കര സുനാമി ഫ്ലാറ്റ് 149 ലെ ജോസഫ് അലക്സ്-തസ്നസ് ദമ്പതികളുടെ മകൻ രോഹിത് ആണ്.
വ്യാഴാഴ്ച വൈകുന്നേരം നാലോടെ പോർട്ടിന് തൊട്ടുമുന്നിൽ വച്ചാണ് അപകടം നടന്നത്. രോഹിത് മൂതാക്കര ബോയ്സ് ഹോമിൽ കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാൻ പോകുകയായിരുന്നു. ഡിവൈഡർ കടന്ന് നടന്നു പോകവെ പോർട്ടിൽ നിന്നിറങ്ങി വന്ന വണ്ടിയിടിച്ചു വീണ കുട്ടിയുടെ ദേഹത്തുകൂടി ചക്രങ്ങൾ കയറിയിറങ്ങിയതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.
പോർട്ടിന് മുന്നിൽ മീൻ കച്ചവടത്തിന്റെ തിരക്കുണ്ടായിരുന്നുവെന്നും. തങ്കശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി പെട്ടെന്ന് വേഗം കൂട്ടിയതാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറഞ്ഞത്. സംഭവത്തെ തടുർന്ന് കുട്ടിയെ നാട്ടുകാർ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് നിർത്താതെ പോയ വാഹനം ജോനകപ്പുറത്തു വെച്ച് നാട്ടുകാർ തടഞ്ഞ് ഡ്രൈവറെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന രോഹിതിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് മൂതാക്കര സെയ്ൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.