എറണാകുളം: എളമക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. ജനുവരി 15നായിരുന്നു അപകടം. സ്കൂളിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ കറുത്ത നിറത്തിലുള്ള കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ ഓടിച്ചുപോയി. കരളിൽ രക്തസ്രാവമുണ്ടായ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നമ്പർ വ്യക്തമല്ലാത്തതിനാൽ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









