പത്തനംതിട്ട: പേവിഷബാധക്കെതിരെ വാക്സിൻ എടുത്ത 13കാരി മരിച്ചത് പേവിഷ ബാധയെ തുടർന്നെന്ന് സ്ഥിരീകരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്ന് കുട്ടിയുടെ കുടുംബം. പത്തനംതിട്ട നാരങ്ങാനം മേലെറക്കടിയിൽ വീട്ടിൽ ബിനോജ്, ശിൽപ ദമ്പതികളുടെ മകൾ ഏഴാം ക്ലാസുകാരിയായ ഭാഗ്യലക്ഷ്മിയാണ് പേവിഷബാധയെത്തുടർന്ന് മരിച്ചത്.
നാരങ്ങാനം ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും വേണ്ടിവന്നാൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഡിസംബർ 13ന് അയൽവീട്ടിലെ നായ കുട്ടിയുടെ കൈകാലുകളിൽ കടിക്കുകയായിരുന്നു. കടിയേറ്റ അന്നു മുതൽ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് അഞ്ചു ഡോസ് വാക്സിൻ പൂർത്തിയാക്കിയിട്ടും ഏപ്രിൽ ഒന്നിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏപ്രിൽ മൂന്നുമുതൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ കുട്ടി ഏപ്രിൽ ഒമ്പതിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആരോഗ്യവകുപ്പിൻ്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും സ്വകാര്യ ആശുപത്രി ഡോക്ടർമാർ കുട്ടിയുടെ രോഗലക്ഷണങ്ങളിൽ കണ്ട സംശയം ബന്ധുക്കളെ അറിയിച്ച് രണ്ടാമത് നടത്തിയ പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ സംഭവത്തിൻ്റെ മൂന്നാം നാൾ ചത്തു. നായയുടെ പോസ്റ്റുമോർട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









