)
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും കഴിഞ്ഞ ദിവസം രാവിലെ കാണാതായ 13കാരി വിമാനം കയറി ഡൽഹിയിലെത്തി. ഡൽഹിയിൽ തടഞ്ഞുവച്ച പെൺകുട്ടിയെ തിരികെ എത്തിക്കാൻ വിഴിഞ്ഞം പൊലീസ് വിമാനം കയറിയിട്ടുണ്ട്. വിഴിഞ്ഞത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിൽ എത്തിയത്. ഇന്നലെ രാവിലെ 7മുതൽ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിൽ കുട്ടി കയറിയ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തിയിരുന്നു.
ഇയാൾ പറഞ്ഞതനുസരിച്ച് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ഡൽഹിയിലേക്ക് വിമാനം കയറിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനെ തുടർന്ന് ഡൽഹി വിമാനത്താവള സുരക്ഷാ സേനയ്ക്ക് സിറ്റി പൊലീസ് കമ്മിഷണർ വിവരങ്ങൾ കൈമാറി. ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനം ഇറങ്ങിയ ഉടൻ കുട്ടിയെ ഡൽഹിയിൽ തടഞ്ഞു വയ്ക്കുകയായിരുന്നു. കുട്ടിയെ പൊലീസ് ഇന്ന് തിരികെ വിഴിഞ്ഞത്ത് എത്തിക്കും. കുട്ടിയ്ക്ക് വിമാന ടിക്കറ്റ് എങ്ങനെ കിട്ടി എന്നത് ഉൾപ്പെടെ അന്വേഷിക്കുമെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.