ബിജെപിയുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക്

സമരം തുടരുന്ന സികെ പത്മനാഭന് പിന്തുണ അര്‍പ്പിച്ച് എറണാകുളം ജില്ലയിലെ പ്രവര്‍ത്തകര്‍ ഇന്ന് സമരപ്പന്തലില്‍ എത്തും. 

Updated: Dec 15, 2018, 10:55 AM IST
ബിജെപിയുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം 13ാം ദിവസത്തിലേക്ക്. സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്.

സമരം തുടരുന്ന സികെ പത്മനാഭന് പിന്തുണ അര്‍പ്പിച്ച് എറണാകുളം ജില്ലയിലെ പ്രവര്‍ത്തകര്‍ ഇന്ന് സമരപ്പന്തലില്‍ എത്തും. എഎന്‍ രാധാകൃഷ്ണനാണ് സമരം തുടങ്ങിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായി ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സികെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്.

അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗാപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നു. തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നാണ് വേണുഗാപാലന്‍ നായരുടെ മരണമൊഴിയില്‍ പറയുന്നത്.

മരണം സ്വയം തീരുമാനിച്ചതാണെന്നും വേണുഗോപാല്‍ പറയുന്നുണ്ട്. ആരും പ്രേരിപ്പിച്ചിട്ടല്ല ആത്മഹത്യയെന്നും മൊഴിയിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്. 

ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിക്കുന്നില്ല. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നലെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു.