close

News WrapGet Handpicked Stories from our editors directly to your mailbox

പതിനാലുകാരിയെ നിരന്തരം പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍!

അറസ്റ്റിലായ ഷാജിയ്ക്ക് വള്ളിക്കുന്നത്ത് ഭാര്യയും മക്കളുമുണ്ട്.   

Updated: Jul 22, 2019, 02:10 PM IST
പതിനാലുകാരിയെ നിരന്തരം പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍!

ഓച്ചിറ: പതിനാലുകാരിയെ നിരന്തരമായി പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. വള്ളിക്കുന്നം സ്വദേശിയായ ഷാജിയെ ഓച്ചിറ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായ ഷാജിയ്ക്ക് വള്ളിക്കുന്നത്ത് ഭാര്യയും മക്കളുമുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുന്ന യുവതിയുമായി അടുപ്പത്തിലാകുകയും അവരോടൊപ്പം കഴിയുകയുമായിരുന്നു.

ഈ സ്ത്രീയുടെ കുട്ടിയെയാണ് ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചു കൊണ്ടിരുന്നത്. രണ്ടാനച്ഛന്‍ പീഡിപ്പിക്കുന്നതായി കുട്ടി അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു. തുടര്‍ന്ന്‍ അമ്മ കുട്ടിയെ ആലപ്പുഴ ജില്ലയിലെ അനാഥാലയത്തിലാക്കി. 

എന്നാല്‍ ഇയാള്‍ അവിടെനിന്നും എല്ലാ ആഴ്ചയിലും കുട്ടിയെ വിളിച്ചുകൊണ്ട് വന്ന്‍ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ പോകാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോള്‍ കുട്ടി അനാഥാലയത്തിലെ അധികൃതരോട് പീഡനവിവരം പറഞ്ഞു.

ഇതോടെ അധികൃതര്‍ ആലപ്പുഴ ശിശുക്ഷേമസമിതി അധികൃതരെ അറിയിക്കുകയും അവര്‍ വിവരം തൃക്കുന്നപ്പുഴ പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

പീഡനം നടന്നത് ക്ലാപ്പനയിലെ വീട്ടില്‍ വെച്ചായതിനാല്‍ കേസ് ഓച്ചിറ പോലീസിന് കൈമാറുകയും ചെയ്തു.