സംസ്ഥാനത്ത് 1420 പേർക്ക് കൂടി കോറോണ; 1715 പേർ രോഗമുക്തരായി

രോഗം സ്ഥിരീകരിച്ചവരിൽ 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.   ഇതിൽ 92  പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  

Last Updated : Aug 8, 2020, 06:30 PM IST
    • രോഗം സ്ഥിരീകരിച്ചവരിൽ 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 92 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
    • ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 108 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 30 ആരോഗ്യ പ്രവർത്തകർക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 1420 പേർക്ക് കൂടി കോറോണ; 1715 പേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. ആദ്യമായാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1715 പേർ രോഗമുക്തരാകുകയും ചെയ്തു.   പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.  

Also read: Karipur flight crash: മരണമടഞ്ഞ വിംഗ് കമാൻഡർ സാത്തേക്ക് ആദരാഞ്ജലി അർപ്പിച്ച് പൃഥ്വിരാജ് 

രോഗം സ്ഥിരീകരിച്ചവരിൽ 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.   ഇതിൽ 92  പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 60  പേർ വിദേശ രാജ്യങ്ങളിൽ നിന്നും 108  പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 30  ആരോഗ്യ പ്രവർത്തകർക്കും കൊറോണ  രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  കഴിഞ്ഞ  24 മണിക്കൂറിനിടെ 27,714 സാമ്പിളുകൾ പരിശോധിച്ചു.  

Also read: എന്തും നേരിടും; കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ച് നാവികസേന 

കൊറോണ ബാധമൂലമുള്ള 4 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 106  ആയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ കോറോണ ബാധിതരുടെ എണ്ണം വർധിച്ചിരിക്കുകയാണ്.  ഇന്ന് രോഗം സ്ഥിരീകരിച്ചത് ജില്ല തിരിച്ച് തിരുവനന്തപുരത്ത് 435 പേർക്കും, കോഴിക്കോട് 173 പേർക്കും, ആലപ്പുഴ 169 പേർക്കും, മലപ്പുറം 114 പേർക്കും, എറണാകുളം 101 പേർക്കും, കാസർഗോഡ് 73 പേർക്കും , തൃശൂർ 64 പേർക്കും കണ്ണൂർ 57 പേർക്കും  കൊല്ലം 41 പേർക്കും  ഇടുക്കി 41 പേർക്കും പാലക്കാട് 39 പേർക്കും പത്തനംതിട്ട 38 പേർക്കും, കോട്ടയത്ത് 15 പേർക്കും, വയനാട് 10 പേർക്കുമാണ്.  

More Stories

Trending News