കോഴിക്കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Last Updated : Apr 18, 2018, 04:19 PM IST
കോഴിക്കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയില്‍ വരുന്ന ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കാണ് പ്രഖ്യാപനം. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തിയ ജനകീയ ഹര്‍ത്താലിനെത്തുടര്‍ന്ന് വടകരയിലും മറ്റും സംഘര്‍ഷമുണ്ടായിരുന്നു. ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്തത് പലയിടങ്ങിലും പ്രതിഷേധത്തിന് കാരണമായി. ഇത്തരം സംഘര്‍ഷങ്ങളില്‍ അയവ് വരാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ. 

Trending News