കേരളം വഴിയൊരുക്കി; കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുന്നു!!

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശാസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിക്കാന്‍ കേരളം വഴിയൊരുക്കിയത് ഇന്നലെയാണ്. 

Last Updated : Apr 17, 2019, 01:00 PM IST
 കേരളം വഴിയൊരുക്കി; കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുന്നു!!

കൊച്ചി: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശാസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിക്കാന്‍ കേരളം വഴിയൊരുക്കിയത് ഇന്നലെയാണ്. 

കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമായ കുട്ടിയെയാണ് ഇന്നലെ മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് അമൃതാ ആശുപത്രിയിലെത്തിച്ചത്. 

ആശുപത്രിയില്‍ സുരക്ഷിതയായി എത്തിക്കാന്‍ സാധിച്ചെങ്കിലും കുഞ്ഞിന്‍റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 

ജനിച്ചപ്പോള്‍ മുതല്‍ ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുഞ്ഞിപ്പോള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

മറ്റ് അണുബാധകളില്ലെന്നും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമെന്നും തെളിഞ്ഞാല്‍ മാത്രമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കു. 

ഹൃദയത്തിന് പുറമെ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും 24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്നും ഡോക്ടര്‍ കൃഷ്ണകുമാര്‍ പറയുന്നു. കെ.എല്‍ 60 ജെ 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 

Trending News