Bus Accident: തൃശൂര്‍- കുന്നംകുളം റൂട്ടില്‍ കേച്ചേരിക്കടുത്ത് തുവാന്നൂരിലാണ് അപകടം നടന്നത്

തൃശൂര്‍: സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. തൃശൂര്‍- കുന്നംകുളം റൂട്ടില്‍ കേച്ചേരിക്കടുത്ത് തുവാന്നൂരിലാണ് അപകടം നടന്നത്. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് ഡ്രൈവര്‍മാരടക്കം യാത്രക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കേച്ചേരി തൂവാനൂര്‍ പാലത്തിനു സമീപത്താണ് അപകടമുണ്ടായത്.
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സറ്റോപ്പ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്നിരുന്ന ലോ ഫ്ളോര്‍ ബസിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഇരു ബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ പൂര്‍ണമായും ഗതാഗതം തടസപ്പെട്ടു. ബസുകള്‍ റോഡരികിലേക്ക് മാറ്റിയിട്ട ശേഷമാണ് ഗതാഗതം പൂര്‍ണതോതില്‍ പുന:സ്ഥാപിച്ചത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.