കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് പെൺകുട്ടി മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന നീതു (15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച മീനാക്ഷി (19)യുടെ സഹോദരിയാണ് നീതു. തൃക്കോവിൽവട്ടം ചേരിക്കോണം ചിറയിൽവീട്ടിൽ മുരളിയുടെയും ശ്രീജയുടെയും മക്കളാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. ഇവരുടെ സഹോദരൻ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ തുടരുകയാണ്. അമ്പാടിയെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ALSO READ: കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു
ആദ്യം രോഗം ബാധിച്ചത് അമ്പാടിക്കായിരുന്നു. ഏപ്രിൽ 19ന് ആണ് അമ്പാടിക്ക് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള അമ്പാടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അച്ഛനും അമ്മയും മകനെ പരിചരിക്കുന്നതിനായി ആശുപത്രിയിലായിരുന്നു. ഈ സമയം സഹോദരിമാർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഇതിനിടെയാണ് മീനാക്ഷിക്കും നീതുവിനും രോഗലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കയെയും കരളിനെയും രോഗം ഗുരുതരമായി ബാധിച്ചതോടെ ഇരുവരെയും അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മീനാക്ഷി മരിച്ചത്. ഞായറാഴ്ച നീതുവും മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









