Hawala Money: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 15 ലക്ഷം രൂപ പിടികൂടി; പണം കടത്തിയത് തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ

Hawala Money Seized: സംഭവത്തിൽ വിരുദന​ഗർ സ്വദേശിയായ പാണ്ഡ്യൻ എന്നയാളെ പിടികൂടി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള സ്കോർപ്പിയോയിലാണ് ഇയാൾ വന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 18, 2025, 06:22 PM IST
  • ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പോലീസ് പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്
  • എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്
Hawala Money: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 15 ലക്ഷം രൂപ പിടികൂടി; പണം കടത്തിയത് തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ

കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം പിടികൂടി. 15,10,000 രൂപയാണ് പിടികൂടിയത്. സംഭവത്തിൽ വിരുദന​ഗർ സ്വദേശിയായ പാണ്ഡ്യൻ എന്നയാളെ പിടികൂടി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള സ്കോർപ്പിയോയിലാണ് ഇയാൾ വന്നത്. ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പോലീസ് പരിശോധനയ്ക്കിടെ പരുങ്ങിയ ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് പണം പിടികൂടിയത്.

Add Zee News as a Preferred Source

എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ​ഗോപൻ, പ്രേം നസീർ, പ്രിവന്റീവ് ഓഫീസർമാരായ സജീവ്, സന്ദീപ് കുമാർ, ശ്രീലേഷ്, ട്രെയിനിങ് ഇൻസ്പെക്ടർമാരായ അഫ്സൽ, മിഥുൻ അജയ്, ആൻസി ഉസ്മാൻ, ബിസ്മി ജസീറ എന്നിവരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News