കോയമ്പത്തുരിലെ കെഎസ്ആര്‍ടിസി ബസ് അപകടം;മരിച്ചവരുടെ എണ്ണം 16 ആയി

തമിഴ്നാട്ടിലെ അവിനാശിയില്‍   ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ മരിച്ചു.എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ ഏറെയും മലയാളികളായിരുന്നു എന്നാണ് വിവരം.

Last Updated : Feb 20, 2020, 07:48 AM IST
  • പുലര്‍ച്ചെ മൂന്നരയ്ക്ക് ഉണ്ടായ അപകടത്തില്‍ 10 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.മരിച്ച 16 പേരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.ബസിന്‍റെ 12 സീറ്റുകള്‍ അപകടത്തില്‍ തകര്‍ന്ന നിലയിലാണ്.
കോയമ്പത്തുരിലെ കെഎസ്ആര്‍ടിസി ബസ് അപകടം;മരിച്ചവരുടെ എണ്ണം 16 ആയി

ചെന്നൈ: തമിഴ്നാട്ടിലെ അവിനാശിയില്‍   ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ മരിച്ചു.എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ ഏറെയും മലയാളികളായിരുന്നു എന്നാണ് വിവരം.

 

പുലര്‍ച്ചെ മൂന്നരയ്ക്ക് ഉണ്ടായ അപകടത്തില്‍ 10 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും  കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.മരിച്ച 16 പേരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.ബസിന്‍റെ 12 സീറ്റുകള്‍ അപകടത്തില്‍ തകര്‍ന്ന നിലയിലാണ്.

കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് സൂചനയുണ്ട്. ടയര്‍ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം .വണ്‍ വേയിലൂടെ തെറ്റായ ദിശയില്‍ വന്ന ലോറി ബസ്സില്‍ ഇടിക്കുകയായിരുന്നു.കെഎസ് ആര്‍ടിസി ബസ്സിലെ ഡ്രൈവറും കണ്ടക്റ്ററും അപകടത്തില്‍ മരിച്ചെന്നാണ് വിവരം.ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Trending News