കുഞ്ഞിന്‍റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി, 48 മണിക്കൂര്‍ നിര്‍ണ്ണായകം!!

ഹൃദയ ശാസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിച്ച പതിനേഴ്‌ ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി. 

Last Updated : Apr 18, 2019, 06:12 PM IST
കുഞ്ഞിന്‍റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി, 48 മണിക്കൂര്‍   നിര്‍ണ്ണായകം!!

കൊച്ചി: ഹൃദയ ശാസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിച്ച പതിനേഴ്‌ ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി. 

മംഗലാപുരത്തു നിന്ന് കൊച്ചി അമൃതാ ആശുപത്രിയിലേക്ക് ഇന്നലെയാണ് കുഞ്ഞിനെ എത്തിച്ചത്. ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കാണ് കുഞ്ഞ് വിധേയമായത്. അതിനാല്‍ കുറച്ച് ദിവസങ്ങള്‍ കൂടി നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.

കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ശസ്ത്രക്രിയയില്‍ കുഞ്ഞിന്‍റെ ഹൃദയവാല്‍വിനുണ്ടായിരുന്ന തകരാര്‍ പരിഹരിക്കാനായതായി മെഡിക്കല്‍ ബുള്ളറ്റിന്‍ റിപ്പോര്‍ട്ട് ചെയ്തു. 

തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന് അടുത്ത 48 മണിക്കൂര്‍ ഏറെ നിര്‍ണ്ണായാകമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഹൃദയ അറകളിലേക്ക് രക്തം പമ്പു ചെയ്യുന്ന വെന്‍ട്രിക്കിളിലും ഹൃദയ വാല്‍വിലും ജനിച്ചപ്പോള്‍ തന്നെ ദ്വാരമുണ്ടായിരുന്നു. ഇതിന് പുറമെ ശരീരത്തിലെ ധമനികള്‍ ചുരുങ്ങിയ നിലയിലുമായിരുന്നു. 

 

 

 

 

 

 

Trending News