Unhealthy Diet: യൂട്യൂബ് നോക്കി ഡയറ്റ്; വണ്ണം കുറയ്ക്കാൻ ശ്രമിച്ച പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

Weight Loss Diet: ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 9, 2025, 09:29 PM IST
  • വണ്ണം കുറയ്ക്കാനായി അനാരോ​ഗ്യകരമായ ഡയറ്റാണ് പിന്തുടർന്നിരുന്നത്
  • യൂട്യൂബിൽ നോക്കിയാണ് പെൺകുട്ടി ഡയറ്റ് ചെയ്തത്
Unhealthy Diet: യൂട്യൂബ് നോക്കി ഡയറ്റ്; വണ്ണം കുറയ്ക്കാൻ ശ്രമിച്ച പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: ശരീരഭാരം കുറയ്ക്കാനായി അനാരോ​ഗ്യകരമായ ഡയറ്റ് പിന്തുടർന്ന പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. യൂട്യൂബ് നോക്കിയാണ് പെൺകുട്ടി ഡയറ്റ് പിന്തുടർന്നത്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ശ്രീനന്ദയാണ് ചികിത്സയിലിരിക്കെ മരിച്ചത്. അനാരോ​ഗ്യകരമായ ഡയറ്റ് പിന്തുടർന്നതിനെ തുടർന്ന് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളോടെ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി.

Add Zee News as a Preferred Source

ചികിത്സയിൽ തുടരവേ ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. വണ്ണം കുറയ്ക്കാനായി ഭക്ഷണത്തിന്റെ അളവ് കുറച്ചായിരുന്നു ശ്രീനന്ദ ഡയറ്റ് എടുത്തത്. ഭക്ഷണത്തിന്റെ അളവ് വളരെ കുറച്ചതോടെ ആമാശയവും അന്നനാളവും ഉൾപ്പെടെ ചുരുങ്ങി. ഇതോടെ ​ഗുരുതരാവസ്ഥയിലായ കുട്ടി മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ചികിത്സ തേടിയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News