തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ (Covid19)സ്ഥിരീകരിച്ചത് 2710 പേർക്കാണ്. 2347 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 269 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6527 പേർ രോഗമുക്തരായിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് 19 മരണങ്ങളാണ് (Covid death) സ്ഥിരീകരിച്ചത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി മഹേഷ്, കുളത്തുമ്മല്‍ സ്വദേശി ഐ. നിസാന്‍, ചിറയിന്‍കീഴ് സ്വദേശി രാജന് പിള്ള, ചുള്ളിമാനൂര്‍ സ്വദേശി അപ്പു, മടവൂര്‍ സ്വദേശിനി ഷീജ, കൊല്ലം തേവനൂര്‍ സ്വദേശി അനില്‍കുമാര്‍, സദാനന്ദപുരം സ്വദേശിനി സുശീല, ഇടുക്കി പീരുമേട് സ്വദേശി മാത്യു ജോസഫ്, എറണാകുളം കൊച്ചി സ്വദേശി ഡോ. ആര്. ശിവകുമാര്‍, പുഷ്പ നഗര്‍ സ്വദേശി കെ. അപ്പു, പള്ളുരുത്തി സ്വദേശി വി.എ. ജോസഫ്, ഏലൂര്‍ സ്വദേശി മോഹന്‍ സുരേഷ്, പാലക്കാട് സ്വദേശി ബീഫാത്തിമ, മലപ്പുറം സ്വദേശി അലാവി കുട്ടി ഹാജി, വയനാട് മുട്ടില്‍ സ്വദേശിനി സാറ ബീവി, കണ്ണൂര്‍ സ്വദേശിനി റിനി ഹരിദാസന്, തുവക്കുന്ന് സ്വദേശിനി ചീരൂട്ടി, പാനൂര്‍ സ്വദേശി അബൂബക്കര്‍, തലശേരി സ്വദേശി വിന്‍സന്റ് ഫ്രാന്‍സിസ് എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1888 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Also read: സംസ്ഥാനത്ത് 2710 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6527 പേർ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19, 262 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1815 പേരെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)