കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് പത്തൊമ്പതുകാരി മരിച്ചു. കൊല്ലം കണ്ണനല്ലൂർ ചേരിക്കോണത്താണ് സംഭവം. ചിറയിൽ വീട്ടിൽ മീനാക്ഷി (19) ആണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരനായ അമ്പാടി(10)ക്കാണ് ആദ്യം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അനിയന് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു മീനാക്ഷി. എന്നാൽ മീനാക്ഷിക്ക് രോഗം പിടികൂടുകയും പിന്നീട് മൂർഛിക്കുകയുമായിരുന്നു.
അനിയന് കൂട്ടിരിക്കാൻ മീനാക്ഷിക്കൊപ്പം അനിയത്തി മീനുവും പോയിരുന്നു. മീനുവിനും മഞ്ഞപ്പിത്തം പിടികൂടിയിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് മീനാക്ഷിയുടെ സഹോദരങ്ങളായ നീതു(15), അമ്പാടി(10) എന്നിവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.