കൊറോണ: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു!

എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന്  കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1,41,211 പേര്‍ സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത്.

Last Updated : Mar 29, 2020, 08:37 PM IST
കൊറോണ: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. കണ്ണൂര്‍-8, കാസര്‍ഗോഡ്-7, തിരുവനന്തപുരം-1, എറണാകുളം-1, തൃശൂര്‍- 1, പാലക്കാട്- 1, മലപ്പുറം- 1 എന്നിങ്ങനെയാണ് ഇന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന്  കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1,41,211 പേര്‍ സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്.

ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Trending News