COVID 19: സംസ്ഥാനത്ത് ഇന്ന് മാത്രം പൊലിഞ്ഞത് 21 ജീവനുകൾ, ആകെ മരണം 1182

 ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Last Updated : Oct 19, 2020, 07:27 PM IST
  • ഇതോടെ COVID 19 ബാധിച്ച് സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 1182 ആയി.
  • COVID അവലോകന യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.
COVID 19: സംസ്ഥാനത്ത് ഇന്ന് മാത്രം പൊലിഞ്ഞത് 21 ജീവനുകൾ, ആകെ മരണം 1182

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 കൊറോണ വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാ(Pinarayi  Vijayan)ണ് ഇക്കാര്യം അറിയിച്ചത്.  COVID  അവലോകന  യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ  വാർത്താസമ്മേളനം. 

അതേസമയം, ഇന്ന് സംസ്ഥാനത്ത് കൊറോണ വൈറസ് (Corona Virusബാധിച്ച് മരണപ്പെട്ടത്  21  പേരാണ്. ഇതോടെ COVID  19 ബാധിച്ച് സംസ്ഥാനത്ത് ആകെ  മരിച്ചവരുടെ എണ്ണം  1182 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ALSO READ | പൊതിചോറിനുള്ളില്‍ 100 രൂപ, മേരിയുടെ നന്മയ്ക്ക് ആദരമായി ഫലകവും ഒരു ലക്ഷം രൂപയും

തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗള്‍ സ്വദേശിനി സ്നേഹലത ദേവി (53), കൊല്ലം വടക്കേവിള സ്വദേശിനി റഹ്മത്ത് (64), പെരുമണ്‍ സ്വദേശി ശിവപ്രസാദ് (70), എറണാകുളം സൗത്ത് വൈപ്പിന്‍ സ്വദേശിനി ഖദീജ (74), ഇടകൊച്ചി സ്വദേശിനി ലക്ഷ്മി (77), മാലിയന്‍കര സ്വദേശിനി ശ്രീമതി പ്രകാശന്‍ (75), തുറവൂര്‍ സ്വദേശി സി.എസ്. ബെന്നി (53), ഫോര്‍ട്ട് കൊച്ചി സ്വദേശി പി.എസ്. ഹംസ (86), തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ഓമന (63), വടക്കേക്കാട് സ്വദേശി കാദര്‍ഖാജി (86), വെള്ളറകുളം സ്വദേശി അബ്ദുള്‍ ഖാദര്‍ (67), മലപ്പുറം അരീക്കോട് സ്വദേശിനി അയിഷകുട്ടി (72), ആനക്കയം സ്വദേശിനി മറിയുമ്മ (55), കോഴിക്കോട് പുതൂര്‍ സ്വദേശി അബൂബേക്കര്‍ (65), മേലൂര്‍ സ്വദേശി യാസിര്‍ അരാഫത്ത് (35), പായിമ്പ്ര സ്വദേശി രാമകൃഷ്ണന്‍ (73), വടകര സ്വദേശിനി ശ്യാമള (73), കണ്ണൂര്‍ ആലക്കോട് സ്വദേശിനി ക്ലാരമ്മ ജോയ് (63), കാസര്‍കോട് കുമ്പള സ്വദേശി ടി.കെ. സോമന്‍ (63) എന്നിവരാണ്  COVID 19 ബാധിച്ച് മരണമടഞ്ഞത്. 

More Stories

Trending News