തൃശൂര്‍: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 21 കാരൻ അറസ്റ്റിൽ. ഓണ്‍ലൈന്‍ ജോബ് നല്‍കുന്ന ഏജന്‍സിയാണെന്നും ആമസോണ്‍ പാര്‍ട്ട് ടൈം പ്രമോഷന്‍ വര്‍ക്കിലൂടെ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്താല്‍ വന്‍ ലാഭമുണ്ടാകുമെന്നും വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. പതിനൊന്ന് ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ചക്കിപ്പറമ്പന്‍ വീട്ടില്‍ മുഹമ്മദ് മിഥിലാജ് (21) ആണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട്ടുനിന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വാട്‌സ് ആപ്പ്, ടെലഗ്രാം അക്കൗണ്ടുകള്‍ മുഖേന ഓണ്ലൈന്‍ പാര്‍ട്ട് ടൈം ജോബുമായി ബന്ധപ്പെട്ട മെസേജുകള്‍ അയച്ച് വിശ്വാസം നേടിയായിരുന്നു തട്ടിപ്പ്. മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടില്‍ ഹരീഷ് രവീന്ദ്രനാഥാണ് ഈ തട്ടിപ്പിനിരയായത്. ഇയാളില്‍നിന്ന് 11,80,933 രൂപ ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങി. തുടര്‍ന്ന് ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നല്‍കാതായതോടെപരാതി നൽകുകയായിരുന്നു.
ഹരീഷിന്റെ പരാതിയില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങള്‍ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൂടാതെ, തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലെടുത്ത ഓണ്‍ലൈന്‍ ജോബിലൂടെ അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെയും പ്രതിയാണ് മുഹമ്മദ് മിഥിലാജ്. കൂടാതെ ഇയാൾക്കെതിരേ എന്‍സിആര്‍പി പ്രകാരം തമിഴ്‌നാട്ടിലെ ചൈന്നെ സൗത്തിലും, വെസ്റ്റ് ബംഗാള്‍ പാര്‍ക്ക് സ്ട്രീറ്റിലും പരാതികള്‍ നിലവിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









